ഐ.സി.എഫ് ഓൾഡ് സനയ്യ സെക്ടർ പൗരസഭ
text_fieldsഐ.സി.എഫ് റിയാദ് ഓൾഡ് സനയ്യ സെക്ടർ പൗര സഭ
റിയാദ്: ജനാധിപത്യ ഇന്ത്യയുടെ 77ാം സ്വാതന്ത്ര്യ ദിനാഘോഷ ഭാഗമായി ‘ബഹുസ്വരതയാണ് ഉറപ്പ്’ എന്ന ശീർഷകത്തിൽ ഇന്ത്യൻ കൾചറൽ ഫൗണ്ടേഷൻ (ഐ.സി.എഫ്) ഇന്റർനാഷനൽ തലത്തിൽ നടത്തുന്ന കാമ്പയിന്റെ ഭാഗമായി ഓൾഡ് സനാഇയ്യ സെക്ടർ ‘പൗരസഭ’ നടത്തി. അയ്യപ്പനും വാവരും എന്നതുപോലെ മമ്പുറം തങ്ങളും കോന്തുണ്ണി നായരുമൊക്കെ മത സൗഹാർദം ഊട്ടിയുറപ്പിച്ചിരുന്ന പ്രവണത രാജ്യത്ത് വളർന്നുവരണമെന്ന് മുഖ്യപ്രഭാഷകൻ അബൂബക്കർ മാസ്റ്റർ അഭിപ്രായപ്പെട്ടു.
കെ.എം.സി.സി വയനാട് മണ്ഡലം പ്രസിഡന്റ് നാസർ വാകേരി, റിയാദ് തങ്ങൾ കൂട്ടായ്മ പ്രതിനിധി ജാഫർ തങ്ങൾ, ആർ.എസ്.സി റിയാദ് സിറ്റി സോൺ വിസ്ഡം സെക്രട്ടറി ജംഷീർ മാസ്റ്റർ തുടങ്ങിയവർ പങ്കെടുത്ത് സംസാരിച്ചു. ചടങ്ങിൽ സെക്ടർ പ്രസിഡന്റ് അബ്ദുറഹ്മാൻ ലത്തീഫി അധ്യക്ഷത വഹിച്ചു. റിയാദ് സെൻട്രൽ ഐ.സി.എഫ് സംഘടനാകാര്യ സെക്രട്ടറി അസീസ് പാലൂർ ഉദ്ഘാടനം ചെയ്തു. സെക്ടർ സെക്രട്ടറി റിയാസ് മൈലാമ്പാടം സ്വാഗതവും സംഘടന സെക്രട്ടറി മുഹമ്മദ് കുട്ടി പൊന്മുണ്ടം ഉപസംഹാരവും നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

