‘ബഹുസ്വരതയാണ് ഉറപ്പ്’ ഐ.സി.എഫ് ഖാലിദിയ സെക്ടർ പൗരസഭ
text_fieldsഐ.സി.എഫ് ഖാലിദിയ സെക്ടർ പൗരസഭ വെബിനാർ
അൽ അഹ്സ: ‘ബഹുസ്വരതയാണ് ഉറപ്പ്’ ശീർഷകത്തിൽ ഇന്ത്യൻ കൾചറൽ ഫൗണ്ടേഷൻ (ഐ.സി.എഫ്) ഖാലിദിയ സെക്ടർ പൗരസഭ സംഘടിപ്പിച്ചു. ഓൺലൈനിൽ നടന്ന വെബിനാർ ശരീഫ് സഖാഫി പന്മന ഉദ്ഘാടനം ചെയ്തു. അബ്ദുൽ അസീസ് സഖാഫി ഏന്തയാർ വിഷയാവതരണം നടത്തി. ലിജു വർഗീസ്, ഹനീഫ് മൂവാറ്റുപുഴ, വിളത്തൂർ അബ്ദുല്ല സഖാഫി, സിറാജ് കക്കാട് എന്നിവർ സംബന്ധിച്ചു.
മാതൃ രാജ്യത്തിെൻറ അഖണ്ഡത കാത്തുസൂക്ഷിക്കാൻ പ്രതിജ്ഞാബദ്ധരാണെന്നും ഭാരതീയനാണെന്ന അഭിമാനബോധം നമ്മുടെ ശിരസ്സ് ഉയർത്തിപ്പിടിക്കാൻ പര്യാപ്തമാകണമെന്നും രാജ്യം നിലനിൽക്കാൻ വിവിധ സംസ്കാരങ്ങളെ ഉൾക്കൊണ്ടുള്ള ഫെഡറലിസം അനിവാര്യമാണെന്നും മണ്മറഞ്ഞ നേതാക്കളുടെ സ്മരണകള്‍ ഓരോ ഭാരതീയെൻറയും അഭിമാന നിമിഷങ്ങളാണെന്നും പരിപാടിയിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു. സിയാദ് കൂരാരി സ്വാഗതവും അബ്ദുൽ ഹക്കീം എ.ആർ നഗർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

