ഐ.സി.എഫ് ഖാലദിയ്യ മെഡികോൺ സെമിനാറും മെഡിക്കൽ ക്യാമ്പും
text_fieldsപ്രതീകാത്മക ചിത്രം
അൽഅഹ്സ: ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ.സി.എഫ്) ഗ്ലോബൽ തലത്തിൽ നടത്തുന്ന ‘ഹെൽത്തോറിയം’ ആരോഗ്യ ബോധവത്കരണ കാമ്പയിന്റെ ഭാഗമായി ഐ.സി.എഫ് അൽഅഹ്സ സെൻട്രൽ കമ്മിറ്റിക്ക് കീഴിലുള്ള ഖാലദിയ്യ സെക്ടർ ‘മെഡികോൺ’ സെമിനാറും ഹുഫൂഫ് ഷിഫ മെഡിക്സ് ഹെൽത്ത് കെയറിന്റെ സഹകരണത്തോടെ സൗജന്യ മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു.
ഷിഫ മെഡിക്സ് ഓഡിറ്റോറിയത്തിൽ നടന്ന സൗജന്യ രോഗ നിർണയക്യാമ്പ് നിരവധി പ്രവാസികൾ പ്രയോജനപ്പെടുത്തി.‘പ്രമേഹവും വൃക്കരോഗങ്ങളും’ വിഷയത്തിൽ നടന്ന സെമിനാറിൽ ഉബൈദ് സഖാഫി അധ്യക്ഷത വഹിച്ചു. ഐ.സി.എഫ് കേരള സംസ്ഥാന വൈസ് പ്രസിഡന്റ് സ്വാദിഖ് സഖാഫി പെരിന്താറ്റിരി ഉദ്ഘാടനം ചെയ്തു.
അൽഅഹ്സയിലെ പ്രമുഖ പ്രമേഹരോഗ വിദഗ്ദൻ ഡോ. നടരാജൻ ആരോഗ്യ ബോധവത്കരണ ക്ലാസെടുത്തു. നിയന്ത്രണങ്ങളില്ലാത്ത ഭക്ഷണരീതിയും ശരിയായ ഉറക്കം, വ്യായാമകുറവും ശരീരത്തിനാവശ്യമായ വെള്ളം നിരന്തരമായി കുടിക്കാതിരിക്കുന്നതുമാണ് കൂടുതലാളുകളെയും പ്രമേഹരോഗികളാക്കി മാറ്റുന്നതെന്നും തുടക്കത്തിലെ ശ്രദ്ധിച്ചില്ലെങ്കിൽ വൃക്കകളെയും മറ്റവയവങ്ങളെയും ഗുരുതരമായി ബാധിക്കാനിടയാവുമെന്നും ആയതിനാൽ വിശ്രമങ്ങളില്ലാത്ത ജോലിതിരക്കുകൾക്കിടയിൽ തങ്ങളുടെ ആരോഗ്യത്തെക്കുറിച്ച് പ്രവാസികൾ ജാഗ്രത പുലർത്തണമെന്നും ഡോ. നടരാജൻ പറഞ്ഞു.
ഷിഫ മെഡിക്സ് മാർക്കറ്റിങ് മാനേജർ മുഹമ്മദ് അനസ് മാള, ഐ.സി.എഫ് അൽഅഹ്സ ദാഇ വിളത്തൂർ അബ്ദുല്ല സഖാഫി, ഐ.സി.എഫ് അൽഅഹ്സ വിദ്യാഭ്യാസ സമിതി കൺവീനർ നവാസ് കൊല്ലം, ഹാഷിം മുസ്ല്യാർ, റഫീഖ് കൂരാരി, അബ്ദുസ്സലാം മുണ്ടക്കയം എന്നിവർ സംസാരിച്ചു.
സിയാദ് കൂരാരി സ്വാഗതവും അബ്ദുൽ ഹഖീം കൊടുവായൂർ നന്ദിയും പറഞ്ഞു. മുഹമ്മദ് ഷെഫിൻ, ഷമീർ, ശ്രീമുരുഗൻ, മൻസൂരി, ആദിൽ എന്നിവർ രോഗനിർണയ ക്യാമ്പിന് നേതൃത്വം നൽകി. ആതുരസേവന രംഗത്തെ മികച്ച പ്രവർത്തനങ്ങൾ പരിഗണിച്ച് ഡോ. നടരാജനെയും മുഹമ്മദ് അനസ് മാളയെയും ചടങ്ങിൽ ആദരിച്ചു. ഇരുവർക്കുമുള്ള ഐ.സി.എഫിെൻറ ഉപഹാരങ്ങൾ വിളത്തൂർ അബദുല്ല സഖാഫി കൈമാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

