Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഐ.​സി.​എ​ഫ് ജു​ബൈ​ൽ റീ​ജ​ന​ൽ ക​മ്മി​റ്റി ര​ക്ത​ദാ​ന ക്യാ​മ്പ്

text_fields
bookmark_border
ഐ.​സി.​എ​ഫ് ജു​ബൈ​ൽ റീ​ജ​ന​ൽ ക​മ്മി​റ്റി ര​ക്ത​ദാ​ന ക്യാ​മ്പ്
cancel

ജു​ബൈ​ൽ: സൗ​ദി അ​റേ​ബ്യ​യു​ടെ 96-ാം ദേ​ശീ​യ ദി​നാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഇ​ന്ത്യ​ൻ ക​ൾ​ച്ച​റ​ൽ ഫൗ​ണ്ടേ​ഷ​ൻ (ഐ.​സി.​എ​ഫ്) നാ​ഷ​ന​ൽ ക​മ്മി​റ്റി​യു​ടെ ആ​ഹ്വാ​ന​പ്ര​കാ​രം രാ​ജ്യ​ത്തി​ലു​ട​നീ​ളം ന​ട​ക്കു​ന്ന കാ​മ്പ​യി​െൻറ ഭാ​ഗ​മാ​യി ജു​ബൈ​ൽ റീ​ജ​ന​ൽ ക​മ്മി​റ്റി ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു. ജു​ബൈ​ൽ ബ​ദ​ർ മെ​ഡി​ക്ക​ൽ സെൻറ​റി​െൻറ സ​ഹ​ക​ര​ണ​ത്തോ​ടെ സം​ഘ​ടി​പ്പി​ച്ച ക്യാ​മ്പി​ന് അ​ൽ മ​ന ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലാ​ണ് ഡോ​ക്ട​ർ​മാ​രും ടെ​ക്നീ​ഷ്യ​ന്മാ​രും മ​റ്റ് ജീ​വ​ന​ക്കാ​രും അ​ട​ക്ക​മു​ള്ള വി​പു​ല​മാ​യ സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കി ന​ൽ​കി​യ​ത്.

സൗ​ദി ദേ​ശീ​യ ദി​ന​ത്തി​െൻറ സ​ന്ദേ​ശ​മാ​യ മാ​ന​വി​ക​ത​യും സാ​മൂ​ഹി​ക ഉ​ത്ത​ര​വാ​ദി​ത്ത​വും ഉ​യ​ർ​ത്തി​പ്പി​ടി​ച്ചു​കൊ​ണ്ട് ന​ട​ന്ന പ​രി​പാ​ടി​യി​ൽ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്നു​ള്ള നി​ര​വ​ധി സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​രും സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​രും പ​ങ്കാ​ളി​ക​ളാ​യി ര​ക്തം ദാ​നം ചെ​യ്തു.

റീ​ജ​ന​ൽ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ അ​ഷ്റ​ഫ് സ​ഖാ​ഫി, റ​ഫീ​ഖ് മ​രാ​ഞ്ചാ​ട്ടി, ഉ​മ​ർ സ​ഖാ​ഫി മൂ​ർ​ക്ക​നാ​ട്, സൈ​നു​ദ്ദീ​ൻ ന​ഈ​മി, ഹൈ​ദ​ർ കു​റ്റി​പ്പു​റം എ​ന്നി​വ​ർ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - ICF Jubail Regional Committee Blood Donation Camp
Next Story