‘ഹാ​മി​ദ് കോ​യ​മ്മ ത​ങ്ങ​ൾ സ​മൂ​ഹ​ത്തി​ന് ദി​ശാ​ബോ​ധം ന​ൽ​കി​യ നേ​താ​വ്’

07:33 AM
05/05/2020
ഹാ​മി​ദ് കോ​യ​മ്മ ത​ങ്ങ​ൾ

ദ​മ്മാം: അ​ഗാ​ധ​മാ​യ പാ​ണ്ഡി​ത്യ​ത്തി​​െൻറ​യും വി​ന​യ​ത്തി​​െൻറ​യും വ​ഴി​യി​ൽ അ​നേ​കാ​യി​രം പേ​ർ​ക്ക് താ​ങ്ങും ത​ണ​ലു​മാ​യ വ്യ​ക്തി​ത്വ​മാ​യി​രു​ന്നു അ​ന്ത​രി​ച്ച ക​ണ്ണൂ​ർ ജി​ല്ല സം​യു​ക്ത ഖാ​ദി​യും സ​മ​സ്ത കേ​ര​ള ജം​ഇ​യ്യ​തു​ൽ ഉ​ല​മ കേ​ന്ദ്ര മു​ശാ​വ​റ അം​ഗ​വും മാ​ട്ടൂ​ൽ മ​ൻ​ശ​അ് സ്ഥാ​പ​ന​ങ്ങ​ളു​ടെ ശി​ൽ​പി​യു​മാ​യ ഹാ​മി​ദ് കോ​യ​മ്മ ത​ങ്ങ​ളെ​ന്ന് ഐ.​സി.​എ​ഫ് ഈ​സ്​​റ്റേ​ൺ പ്രൊ​വി​ൻ​സ് ക​മ്മി​റ്റി ഓ​ൺ​ലൈ​നി​ൽ സം​ഘ​ടി​പ്പി​ച്ച അ​നു​സ്മ​ര​ണ സ​മ്മേ​ള​നം അ​ഭി​പ്രാ​യ​പ്പെ​ട്ടു. 

അ​ടു​ത്തി​ടെ മ​രി​ച്ച ഐ.​സി.​എ​ഫ് അ​ബ്ഖൈ​ബ് യൂ​നി​റ്റ് പ്ര​സി​ഡ​ൻ​റ്​ അ​ബ്​​ദു​സ്സ​മ​ദ് പാ​റ​ക്ക​ണ്ടം, ഇ​പ്പു മു​സ്​​ലി​യാ​ർ, ചു​ള്ളി​ക്കോ​ട് മു​ഹ​മ്മ​ദ് മു​സ്​​ലി​യാ​ർ, കു​ഞ്ഞി മു​ഹ​മ്മ​ദ് സ​ഖാ​ഫി, ഫാ​റൂ​ഖ് മ​യ്യ​നാ​ട്, വാ​ഴ​മ്പു​റം മു​ഹ​മ്മ​ദ് മു​സ്​​ലി​യാ​ർ (പാ​ല​ക്കാ​ട്), ഖാ​ലി​ദ് ബം​ബ്രാ​ണ (മും​ബൈ) എ​ന്നി​വ​രെ​യും സ​മ്മേ​ള​നം അ​നു​സ്മ​രി​ച്ചു. 
നാ​ഷ​ന​ൽ ദ​അ്​​വ പ്ര​സി​ഡ​ൻ​റ്​ അ​ബ്​​ദു​ല്ല​ത്തീ​ഫ് അ​ഹ്സ​നി ഉ​ദ്​​ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ൻ​റ്​ സൈ​നു​ദ്ദീ​ൻ മു​സ്​​ലി​യാ​ർ വാ​ഴ​വ​റ്റ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നാ​ഷ​ന​ൽ സം​ഘ​ട​ന​കാ​ര്യ പ്ര​സി​ഡ​ൻ​റ്​ ബ​ഷീ​ർ ഉ​ള്ള​ണം, അ​ൻ​വ​ർ ക​ള​റോ​ഡ്​, ഹാ​രി​സ് ജൗ​ഹ​രി സംസാരിച്ചു. അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി. സ​യ്യി​ദ് ഹ​ബീ​ബ് അ​ൽ​ബു​ഖാ​രി, മു​ഹ​മ്മ​ദ് കു​ഞ്ഞി അ​മാ​നി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Loading...
COMMENTS