ഐ.സി.എഫ് ഹാഇൽ ഗ്രാൻഡ് ഇഫ്താറിൽ നിരവധിയാളുകൾ പങ്കെടുത്തു
text_fieldsഐ.സി.എഫ് ഹാഇലിൽ സംഘടിപ്പിച്ച ഗ്രാൻഡ് ഇഫ്താർ
ഹാഇൽ: ‘ഖുർആൻ ആത്മവിശുദ്ധിക്ക്’ എന്ന പ്രമേയത്തിൽ റമദാൻ മാസത്തിൽ ഇന്ത്യൻ കൾചറൽ ഫൗണ്ടേഷൻ (ഐ.സി.എഫ്) നടത്തുന്ന കാമ്പയിന്റെ ഭാഗമായി ഹാഇലിൽ സംഘടിപ്പിച്ച സമൂഹ ഇഫ്താറിൽ നിരവധിയാളുകൾ പങ്കെടുത്തു.
ഹാഇലിലെ മത, സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ, ബിസിനസ് രംഗത്തെ നിരവധി പ്രമുഖർ പങ്കെടുത്ത ഇഫ്താർ സംഗമത്തിൽ റീജനൽ പ്രസിഡന്റ് ബഷീർ സഅദി കിന്നിംഗാർ പ്രാർഥന നിർവഹിച്ചു. ഡോ. അബ്ദുൽ ബുസൂർ തങ്ങൾ അവേലം മുഖ്യാതിഥിയായിരുന്നു.
അബ്ദുൽ ഹമീദ് സഖാഫി കാടാച്ചിറ ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം ചെയർമാൻ അബ്ദുൽ സലാം റഷാദി കൊല്ലം അധ്യക്ഷതവഹിച്ചു. അഫ്സൽ കായംകുളം സന്ദേശ പ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറി അബ്ദുൽ സലാം സഅദി സ്വാഗതവും സ്വാഗത സംഘം ജനറൽ കൺവീനർ ഫാറുഖ് കരുവൻപൊയിൽ നന്ദിയും പറഞ്ഞു.

