ഹാഇലിലെ ഐ.സി.എഫ് ഗ്രാൻറ് ഇഫ്താർ
text_fieldsഐ.സി.എഫ് ഹാഇലിൽ സംഘടിപ്പിച്ച ഗ്രാൻഡ് ഇഫ്താർ
സംഗമം കെ.വൈ. നിസാമുദ്ദീൻ ഫാദിലി ഉദ്ഘാടനം ചെയ്യുന്നു
ഹാഇൽ: ‘വിശുദ്ധ റമദാൻ ദാർശനികതയുടെ വെളിച്ചം’എന്ന പ്രമേയത്തിൽ ഐ.സി.എഫ് അന്താരാഷ്ട്ര തലത്തിൽ നടത്തുന്ന റമദാൻ കാമ്പയിെൻറ ഭാഗമായി ഹാഇൽ സെൻട്രൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഗ്രാൻറ് ഇഫ്താറും സ്നേഹ സംഗമവും സംഘടിപ്പിച്ചു.
വിവിധ സംഘടന പ്രതിനിധികളും ജീവകാരുണ്യ പ്രവർത്തകരും പങ്കെടുത്തു. സ്നേഹസംഗമം എസ്.എസ്.എഫ് മുൻ സംസ്ഥാന പ്രസിഡൻറ് കെ.വൈ. നിസാമുദ്ദീൻ ഫാദിലി കൊല്ലം ഉദ്ഘാടനം ചെയ്തു. മുനീർ സഖാഫി വെണ്ണക്കോട് മുഖ്യപ്രഭാഷണം നടത്തി. അബ്ദുൽ ഷുക്കൂർ തങ്ങൾ കാസർകോടിെൻറ പ്രാർഥനയോടെ ആരംഭിച്ച പരിപാടിയിൽ സെൻട്രൽ പ്രസിഡൻറ് ബഷീർ സഅദി കിന്നിങ്ങാർ അധ്യക്ഷത വഹിച്ചു.
ഇബ്രാഹിം സഖാഫി, ചാൻസാ അബ്ദുറഹ്മാൻ നൗഫൽ (ലുലു), അലി (സെവൻ ഇലവൻ), ഷിൻറോ മോഹൻ (സിറ്റി ഫ്ലവർ), ഹുസൈൻ വടുതല (കെ.എം.സി.സി), അഷ്റഫ് (ഈറ്റ് വെൽ), കൃഷ്ണകുമാർ (ഹബീബ് മെഡിക്കൽ), ഷൗക്കത്ത് ചെമ്പിലോട് തുടങ്ങിയവർ സംബന്ധിച്ചു. ബഷീർ നല്ലളം സ്വാഗതവും അഫ്സൽ കായംകുളം നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

