സ്നേഹൈക്യത്തിന്റെ വിളംബരമായി ഐ.സി.എഫ് ഗ്രാൻഡ് ഇഫ്താർ
text_fieldsഐ.സി.എഫ് ജിസാൻ റീജിയൻ സംഘടിപ്പിച്ച ഗ്രാൻഡ്
ഇഫ്താർ
ജിസാൻ: 'റമദാൻ വിശുദ്ധിയുടെ മാസം' കാമ്പയിനോടനുബന്ധിച്ച് ഐ.സി.എഫ് ജിസാൻ റീജിയൻ സംഘടിപ്പിച്ച ഗ്രാൻഡ് ഇഫ്താർ മലയാളികൾക്കിടയിൽ സ്നേഹത്തിന്റെയും ഒരുമയുടെയും സന്ദേശങ്ങൾ കൈമാറുന്ന സംഗമ വേദിയായി മാറി. ജിസാനിലെ വിവിധ സാംസ്കാരിക, സാമൂഹ്യ സംഘടനാ നേതാക്കളും പ്രവർത്തകരും ഇഫ്താർ സംഗമത്തിൽ പങ്കെടുത്തു. മുസ്തഫ സഅദി സന്ദേശ പ്രഭാഷണം നടത്തി.
ഐ.സി.എഫ് നാഷനൽ സെക്രട്ടറി സിറാജ് കുറ്റ്യാടി, ചാപ്റ്റർ ഫിനാൻസ് സെക്രട്ടറി മുഹമ്മദ് ബിൻ സ്വാലിഹ് മഞ്ചേശ്വരം, റീജിയൻ പ്രസിഡന്റ് ത്വാഹാ കിണാശ്ശേരി, ജനറൽ സെക്രട്ടറി രഹനാസ് കുറ്റ്യാടി, സംഘാടക സമിതി കൺവീനർ നാസർ കല്ലായി, അനസ് ജൗഹരി, ഹാരിസ് പട്ള, നൗഫൽ വള്ളിക്കുന്ന്, റഫീഖ് ഓമച്ചപ്പുഴ, ബിശറുൽ ഹാഫി, ശിഹാബ് എടവണ്ണപ്പാറ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.
കാമ്പയിനോടനു ബന്ധിച്ച് ഖുർആൻ ദ ലീഡർ, ഹലഖതുൽ ഖുർആൻ, സകാത്ത് ഡ്രൈവ്, തിലാവാ ഖുർആൻ പാരായണമത്സരം തുടങ്ങിയ സംഘടിപ്പിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

