ഐ.സി.എഫ് സൗഹൃദ സംഗമവും കലാ സാഹിത്യ മത്സരവും
text_fieldsഐ.സി.എഫ് അബഹ സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച സൗഹൃദ സംഗമം എൻജിനീയർ മുരുകേശൻ ഉദ്‌ഘാടനം ചെയ്യുന്നു
അബഹ: ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ഐ.സി.എഫ് അബഹ സെൻട്രൽ കമ്മിറ്റി സൗഹൃദസംഗമവും കലാ, സാഹിത്യ മത്സരവും സംഘടിപ്പിച്ചു. അബഹ ദാറുസ്സലാമിൽ നടന്ന പരിപാടി എൻജിനീയർ മുരുകേശൻ (ഡി.എം.കെ) ഉദ്ഘാടനം ചെയ്തു. സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് സൈനുദ്ദീൻ അമാനി അധ്യക്ഷത വഹിച്ചു. ഇബ്രാഹീം സഖാഫി വണ്ടൂർ മുഖ്യപ്രഭാഷണം നടത്തി.
76മത് സ്വാതന്ത്ര്യ ദിനം ജാതി, മത, വർണ, ഭാഷാ വൈജാത്യങ്ങൾക്കതീതമായി ബഹുസ്വരതയും പാരസ്പര്യവും കാത്ത് സൂക്ഷിക്കാൻ കരുത്തു പകരുന്നതായിരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. സന്തോഷ് കൈരളി (അസീർ പ്രവാസി സംഘം), അബ്ദുറഷീദ് (ഒ.ഐ.സി.സി) സലാം കുറ്റിയാടി, മൊയ്തീൻ മാവൂർ, അബ്ദുല്ല ദാരിമി (ഐ.സി.എഫ്) തുടങ്ങിയവർ സംസാരിച്ചു. ദാറുസ്സലാം മദ്റസ വിദ്യാർഥികളുടെ ഫ്ലാഗ് കളറിങ്, കവിത രചന, പെൻസിൽ ഡ്രോയിങ്, ക്വിസ് തുടങ്ങിയ മത്സരങ്ങൾ നടന്നു.
മുഹമ്മദ് റാസി വളക്കൈ, മുഹമ്മദ് ഹാശിം, അസ്അദ്, അഹമ്മദ് നൂർ, അജ് ലാൽ, ഹിസാൻ, ശഹദ്, ഹൈസം, ഖലീൽ എറണാകുളം, ഹയ്നസ്, റയ്യാൻ കാസർകോട്, സ്വാലിഹ്, ശെൻസ, റിയ, റീന കോട്ടക്കൽ, അനസ്, ഐശ എന്നീ വിദ്യാർഥികൾ വിവിധ മത്സരങ്ങളിൽ വിജയികളായി. മുഹമ്മദ് കുട്ടി മണ്ണാർക്കാട്, സലീം മൂത്തേടം, എം. ലിയാഖത്തലി, അഷ്‌റഫ് പള്ളം, ഫൈസൽ നാട്യമംഗലം, സഈദ് വലിയപറമ്പ് എന്നിവർ വിജയികൾക്കുള്ള സമ്മാനവിതരണം നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

