പ്രവാസം അവസാനിപ്പിച്ച് പോകുന്നവർക്ക് ഐ.സി.എഫ് യാത്രയയപ്പ്
text_fieldsപ്രവാസം അവസാനിപ്പിച്ചു മടങ്ങുന്ന തൃപ്പനച്ചി മൊയ്തീൻ ഹാജി, അബ്ദുൽ ഖാദിർ (മാനുപ്പ കേരള) എന്നിവർക്ക് ജിദ്ദ ഐ.സി.എഫ് നൽകിയ യാത്രയയപ്പ്
ജിദ്ദ: പ്രവാസം അവസാനിപ്പിച്ച് നാട്ടിൽ പോകുന്ന മലപ്പുറം തൃപ്പനച്ചി സ്വദേശി മൊയ്തീൻ ഹാജി, വണ്ടൂർ സ്വദേശി അബ്ദുൽ ഖാദിർ (മാനുപ്പ കേരള) എന്നിവർക്ക് ഐ.സി.എഫ് ജിദ്ദ ഘടകം യാത്രയയപ്പ് നൽകി. റുവൈസ് യൂനിറ്റ് ഫിനാൻസ് സെക്രട്ടറിയായ ടി.എം. മൊയ്തീൻ ഹാജി 38 വർഷത്തെ പ്രവാസം അവസാനിപ്പിച്ചാണ് മടങ്ങുന്നത്. വർഷങ്ങളായി റുവൈസിലെ ഖാറ സൂപ്പർമാർക്കറ്റ് കമ്പനിയിലെ ജീവനക്കാരനായിരുന്നു. ജിദ്ദ സെൻട്രൽ ഐ.സി.എഫ് എക്സിക്യൂട്ടിവ് അംഗവും ബലദ് സെക്ടർ ഭാരവാഹിയുമായ അബ്ദുൽ ഖാദർ 30 വർഷത്തിലേറെ ജിദ്ദയിൽ ജോലി ചെയ്യുകയായിരുന്നു. മാനുപ്പ കേരള എന്നറിയപ്പെടുന്ന അബ്ദുൽ ഖാദർ വണ്ടൂർ കേരള എസ്റ്റേറ്റ്മുക്ക് പ്രദേശത്തുകാരനാണ്. പൊതുരംഗത്ത് സജീവമായ മാനുപ്പ ഐ.സി.എഫ് സ്വഫ്വ വളൻറിയർ ക്യാപ്റ്റനും എമർജൻസി റെസ്പോൺസ് ടീം അംഗവുമാണ്. ഹജ്ജ് സേവനരംഗത്തും വളരെ സജീവമായിരുന്നു.
ജിദ്ദ മർഹബയിൽ നടന്ന യാത്രയയപ്പ് സംഗമം ഐ.സി.എഫ് മക്ക പ്രൊവിൻസ് പ്രസിഡന്റ് ഷാഫി മുസ്ലിയാർ ഉദ്ഘാടനം ചെയ്തു. സൈനുൽ ആബിദീൻ തങ്ങൾ ഓർമഫലകം കൈമാറി. സെൻട്രൽ പ്ര സിഡന്റ് ഹസൻ സഖാഫി അധ്യക്ഷത വഹിച്ചു. ബഷീർ പറവൂർ, അബ്ദുറഹീം വണ്ടൂർ, ഉഗ്രപുരം മുഹമ്മദ് സഖാഫി, അബ്ദുന്നാസർ അൻവരി, മൊയ്തീൻകുട്ടി സഖാഫി, മുഹമ്മദ് അൻവരി, കലാം അഹ്സനി, മുഹ്സിൻ സഖാഫി, അബ്ദുൽ ഗഫൂർ പുളിക്കൽ, യാസിർ അറഫാത്ത്, ഹനീഫ പെരിന്തൽമണ്ണ, അഹ്മദ് കബീർ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

