Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഐ.സി.എഫ് ‘എഡ്ഗ്ലോ...

ഐ.സി.എഫ് ‘എഡ്ഗ്ലോ 2026’ വിദ്യാഭ്യാസ പുരസ്കാര സമർപ്പണം നാളെ

text_fields
bookmark_border
ഐ.സി.എഫ് ‘എഡ്ഗ്ലോ 2026’ വിദ്യാഭ്യാസ പുരസ്കാര സമർപ്പണം നാളെ
cancel

റിയാദ്: സി.ബി.എസ്.ഇ, കേരള ബോർഡ് 10-ാം ക്ലാസ്, പ്ലസ് ടു പൊതുപരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്കായി ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ.സി.എഫ്) റിയാദ് മേഖല ഘടകം ഏർപ്പെടുത്തിയ ‘എഡ്ഗ്ലോ 2026’ എജുക്കേഷൻ എക്സലൻസ് അവാർഡുകളുടെ വിതരണം വെള്ളിയാഴ്​ച നടക്കും. ബത്ഹയിലെ ഡി-പാലസ് ഓഡിറ്റോറിയത്തിൽ വൈകീട്ട്​ ഏഴ്​ മുതൽ ചടങ്ങിൽ വെച്ച്, ലഭിച്ച അപേക്ഷകളിൽ നിന്ന് അർഹരായ 69 വിദ്യാർത്ഥി-വിദ്യാർത്ഥിനികൾക്ക് പുരസ്കാരങ്ങൾ സമ്മാനിക്കും.

റിയാദിലെ വിദ്യാഭ്യാസ, സാമൂഹിക രംഗങ്ങളിലെ പ്രമുഖ വ്യക്തിത്വങ്ങൾ ഈ ചടങ്ങിൽ സംബന്ധിക്കും.സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ ശതാബ്​ദി ആഘോഷങ്ങളുടെ ഭാഗമായാണ് ഈ വർഷത്തെ അവാർഡ് വിതരണ ചടങ്ങ് സംഘടിപ്പിക്കുന്നത്. ഇതോടൊപ്പം, സൗദി ദേശീയ തലത്തിൽ ഉന്നത വിജയം നേടിയ ഒന്നും രണ്ടും സ്ഥാനക്കാർക്കായി ഐ.സി.എഫ് ഇൻറർനാഷനൽ കമ്മിറ്റി ഏർപ്പെടുത്തിയ ‘നൂറുൽ ഉലമ സ്പെഷ്യൽ എജ്യു അവാർഡി’ലേക്ക് റിയാദിൽ നിന്ന്​ അർഹരായ വിദ്യാർത്ഥികളുടെ എൻട്രികളും ചടങ്ങിൽ സമർപ്പിക്കുന്നതാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:icfSaudi ArabiaEducation Awards
News Summary - ICF ‘Edglow 2026’ Education Awards Presentation Tomorrow
Next Story