Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഹാഇൽ ഐ.സി.എഫ് സ്നേഹവിരുന്നും സാംസ്കാരിക സമ്മേളനവും സംഘടിപ്പിച്ചു

text_fields
bookmark_border
ഹാഇൽ ഐ.സി.എഫ് സ്നേഹവിരുന്നും സാംസ്കാരിക സമ്മേളനവും സംഘടിപ്പിച്ചു
cancel
camera_alt

ഹാ​ഇ​ൽ ഐ.​സി.​എ​ഫ് മീ​ലാ​ദ് കാ​മ്പ​യി​െൻറ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ച സ്നേ​ഹ​വി​രു​ന്നി​ൽ​ നി​ന്ന്​ 

ഹാഇൽ: ‘ഖൽബിലുണ്ട് എെൻറ നബി’ എന്ന ശീർഷകത്തിൽ നടക്കുന്ന മീലാദ് കാമ്പയിെൻറ ഭാഗമായി ഹാഇൽ ഐ.സി.എഫ് സ്നേഹവിരുന്ന് സംഘടിപ്പിച്ചു. ബർസാൻ അൽമാസ് ആഡിറ്റോറിയത്തിൽ നടന്ന പരിപാടി സൗദി നാഷനൽ സെനറ്റ് അംഗം എൻജി. ബഷീർ നെല്ലളം ഉദ്ഘാടനം ചെയ്തു. ഹാഇൽ റീജ്യൻ പ്രസിഡൻറ് ബഷീർ സഅദി കിന്നിംഗാർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അബ്ദുൽ സലാം സഅദി സ്വാഗതവും ബാസിത് മുക്കം നന്ദിയും പറഞ്ഞു. അൽ ഹബീബ് മെഡിക്കൽ സെൻററുമായി ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്.

സാംസ്കാരിക സമ്മേളനം, കുട്ടികളുടെ കലാപരിപാടികൾ, ദാറുൽഖൈർ ഭവന പദ്ധതി പ്രഖ്യാപനം, സ്ത്രീകൾക്കുള്ള വിജ്ഞാനപരീക്ഷ, ലഹരിവിരുദ്ധ പ്രതിജ്ഞ തുടങ്ങിയ വിവിധ സെഷനുകൾ ചടങ്ങിൽ നടന്നു. മുനീർ സഖാഫി വെണ്ണക്കോട് മീലാദ് സന്ദേശപ്രഭാഷണം നടത്തി. ഐ.സി.എഫ് ഹാഇൽ ഘടകം പാലക്കാട് ജില്ലയിൽ നിർമിച്ച് നൽകുന്ന ദാറുൽഖൈർ ഭവന പദ്ധതിയുടെ പ്രഖ്യാപനം അബ്ദുൽ റഹ്മാൻ മദനി കൊടുവള്ളി നിർവഹിച്ചു.

ലഹരിവിരുദ്ധ പ്രതിജ്ഞ മീഡിയ സെക്രട്ടറി അബ്ദുൽ സമദ് തച്ചണ ചൊല്ലിക്കൊടുത്തു. വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് ബഷീർ മാള, ഖൈദർ അലി ഖാസിം, ജസീൽ കുന്നക്കാവ്, അൽ ഹബീബ് മെഡിക്കൽ എം.ഡി നിസാം പറക്കോട്ട്, ഷിമാൾ അലി മുഹമ്മദ് ഹാജി, മനോജ് സിറ്റി ഫ്ലവർ, സോമരാജ്, ഡോ. മുഹമ്മദ് സാദീഖ്, അഷറഫ് നരിക്കുനി, ഖാദർ കൊടുവള്ളി, അബ്ദുൽ റഹ്മാൻ ഓമശ്ശേരി, റിഷാബ് കാന്തപുരം തുടങ്ങിയർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - icf conducted meetup
Next Story