Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സൗ​ദി ദേ​ശീ​യ​ദി​ന​ത്തി​ൽ ഹാ​ഇ​ലി​ൽ ഐ.​സി.​എ​ഫി​െൻറ ര​ക്ത​ദാ​ന ക്യാ​മ്പ്

text_fields
bookmark_border
സൗ​ദി ദേ​ശീ​യ​ദി​ന​ത്തി​ൽ ഹാ​ഇ​ലി​ൽ ഐ.​സി.​എ​ഫി​െൻറ ര​ക്ത​ദാ​ന ക്യാ​മ്പ്
cancel
camera_alt

ഐ.​സി.​എ​ഫ് റീ​ജ്യ​ൻ ക​മ്മി​റ്റി​യും അ​ൽ​ഹ​ബീ​ബ് മെ​ഡി​ക്ക​ൽ സെൻറ​റും സം​യു​ക്ത​മാ​യി

സം​ഘ​ടി​പ്പി​ച്ച ര​ക്ത​ദാ​ന ക്യാ​മ്പി​ൽ പ​​ങ്കെ​ടു​ത്ത​വ​ർ

ഹാ​ഇ​ൽ: സൗ​ദി അ​റേ​ബ്യ​യു​ടെ 96-ാമ​ത് ദേ​ശീ​യ​ദി​നാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഐ.​സി.​എ​ഫ് റീ​ജ്യ​ൻ ക​മ്മി​റ്റി​യും അ​ൽ​ഹ​ബീ​ബ് മെ​ഡി​ക്ക​ൽ സെൻറ​റും സം​യു​ക്ത​മാ​യി ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു. സൗ​ദി ഹെ​ൽ​ത്ത് വി​ഭാ​ഗം ബ്ല​ഡ് ബാ​ങ്കി​െൻറ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​യി​രു​ന്നു ക്യാ​മ്പ്. മാ​നു​ഷി​ക മൂ​ല്യ​ങ്ങ​ൾ ഉ​യ​ർ​ത്തി​പ്പി​ടി​ക്കു​ന്ന​തി​െൻറ​യും ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ​യും ഭാ​ഗ​മാ​യാ​ണ് ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ച​ത്.

ഹാ​ഇ​ലി​ലെ പ്ര​മു​ഖ ആ​രോ​ഗ്യ സ്ഥാ​പ​ന​മാ​യ അ​ൽ​ഹ​ബീ​ബ് മെ​ഡി​ക്ക​ൽ സെൻറ​റു​മാ​യി സ​ഹ​ക​രി​ച്ച് ന​ട​ത്തി​യ ക്യാ​മ്പി​ൽ സ​മൂ​ഹ​ത്തി​െൻറ വി​വി​ധ തു​റ​ക​ളി​ൽ നി​ന്നു​ള്ള പ്ര​വാ​സി​ക​ൾ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി പേ​ർ ആ​വേ​ശ​പൂ​ർ​വം പ​ങ്കെ​ടു​ത്തു. ര​ക്ത​ബാ​ങ്കു​ക​ളി​ലെ ര​ക്ത​ദൗ​ർ​ല​ഭ്യം പ​രി​ഹ​രി​ക്കു​ക, അ​ടി​യ​ന്ത​ര ഘ​ട്ട​ങ്ങ​ളി​ൽ രോ​ഗി​ക​ൾ​ക്ക് സ​ഹാ​യം ല​ഭ്യ​മാ​ക്കു​ക, സ​മൂ​ഹ​ത്തി​ൽ ര​ക്ത​ദാ​ന​ത്തി​െൻറ മ​ഹ​ത്വ​ത്തെ​ക്കു​റി​ച്ച് അ​വ​ബോ​ധം വ​ള​ർ​ത്തു​ക എ​ന്നി​വ​യാ​യി​രു​ന്നു ക്യാ​മ്പി​െൻറ പ്ര​ധാ​ന ല​ക്ഷ്യ​ങ്ങ​ൾ.

ക്യാ​മ്പി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ​വ​ർ​ക്കാ​യി അ​ൽ​ഹ​ബീ​ബ് മെ​ഡി​ക്ക​ൽ സെൻറ​റി​ലെ വി​ദ​ഗ്ധ ഡോ​ക്ട​ർ​മാ​രു​ടെ​യും ന​ഴ്സു​മാ​രു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ ആ​വ​ശ്യ​മാ​യ ആ​രോ​ഗ്യ പ​രി​ശോ​ധ​ന​ക​ളും ന​ട​ത്തി. പ്ര​വാ​സി​ക​ൾ​ക്കി​ട​യി​ൽ ഇ​ത്ത​രം ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വ്യാ​പി​പ്പി​ക്കു​ന്ന​തി​ൽ ഐ.​സി.​എ​ഫ് ന​ൽ​കു​ന്ന സേ​വ​ന​ങ്ങ​ൾ അ​ഭി​ന​ന്ദ​നാ​ർ​ഹ​മാ​ണെ​ന്ന് ക്യാ​മ്പി​ൽ പ​ങ്കെ​ടു​ത്ത​വ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

അ​ൽ​ഹ​ബീ​ബ് ഹോ​സ്പി​റ്റ​ൽ എം.​ഡി നി​സാം പ​റ​ക്കോ​ട് ക്യാ​മ്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഐ.​സി.​എ​ഫ് റീ​ജ്യ​ൻ നേ​താ​ക്ക​ളാ​യ അ​ബ്​​ദു​ൽ സ​ലാം സ​അ​ദി, ബ​ഷീ​ർ നെ​ല്ല​ളം, അ​ബ്​​ദു​ൽ സ​ലാം റ​ഷാ​ദി കൊ​ല്ലം, മാ​നു ഹാ​ജി, ഹ​സ​ൻ സ​ഖാ​ഫി ആ​റാ​ട്ടു​പു​ഴ, അ​ഫ്സ​ൽ കാ​യം​കു​ളം, ഫാ​റു​ഖ് കൊ​ടു​വ​ള്ളി, സു​ബേ​ർ വേ​ളൂ​ർ, റി​ഷാ​ബ് കാ​ന്ത​പു​രം, അ​ബ്ദു​ൽ സ​മ​ദ് ത​ച്ച​ണ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - ICF blood donation camp in Hail on Saudi National Day
Next Story