ഐ.സി.എഫ് സഫ്വ വളൻറിയർ കോർ ടീമിനെ പ്രഖ്യാപിച്ചു
text_fieldsഐ.സി.എഫ് ജിദ്ദ സെൻട്രൽ കമ്മറ്റി പ്രഖ്യാപിച്ച സഫ്വ വളൻറിയർ കോർ ടീം
ജിദ്ദ: ഐ.സി.എഫ് ജിദ്ദ സെൻട്രൽ കമ്മിറ്റിക്കു കീഴിൽ ജീവകാരുണ്യ, സാന്ത്വന സേവന മേഖലകളിൽ പ്രവർത്തിക്കുന്ന സഫ്വ വളൻറിയർ കോറിനെ പ്രവാസ ലോകത്തിന് സമർപ്പിച്ചു. തിരഞ്ഞെടുത്ത പ്രവർത്തകർക്ക് സംഘടിപ്പിച്ച ചടങ്ങിൽ ഐ.സി.എഫ് ഇൻറർനാഷനൽ വെൽഫെയർ സെക്രട്ടറി മുജീബ് റഹ്മാൻ എ.ആർ നഗർ വളൻറിയർ കോറിനെ സമർപ്പിച്ചു.
കൗൺസിലറും ട്രെയിനറും മഹദ് അൽ ഉലൂം ഇൻറർനാഷനൽ സ്കൂൾ പ്രിൻസിപ്പലുമായ യഹ് യ ഖലീൽ നൂറാനി മോട്ടിവേഷൻ ക്ലാസെടുത്തു. പ്രവാസലോകത്ത് മരിക്കുന്നവരുടെ മരണാനന്തര നടപടിക്രമങ്ങൾ മുഹ്സിൻ സഖാഫി അഞ്ചച്ചവടി വിശദീകരിച്ചു. ഐ.സി.എഫ് സെൻട്രൽ വെൽഫയർ ആൻഡ് സർവിസ് പ്രസിഡൻറ് മുഹമ്മദ് അൻവരി കൊമ്പം അധ്യക്ഷത വഹിച്ചു.
ഐ.സി.എഫ് മക്ക പ്രൊവിൻസ് സെക്രട്ടറി ബഷീർ മാസ്റ്റർ പറവൂർ, സെൻട്രൽ പ്രസിഡൻറ് ഹസ്സൻ സഖാഫി, ജനറൽ സെക്രട്ടറി സൈനുൽ ആബിദീൻ തങ്ങൾ എന്നിവർ സംബന്ധിച്ചു. സെൻട്രൽ വെൽഫയർ ആൻഡ് സർവിസ് സെക്രട്ടറി അബു മിസ്ബാഹ് ഐക്കരപ്പടി സ്വാഗതവും സഫ്വ കോ ഓഡിനേറ്റർ ഹനീഫ കാസർകോട് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

