Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightതീർഥാടകർക്ക്...

തീർഥാടകർക്ക് കൈത്താങ്ങായി ഐ.സി.എഫ്, ആർ.എസ്.സി വളൻറിയർമാർ

text_fields
bookmark_border
തീർഥാടകർക്ക് കൈത്താങ്ങായി   ഐ.സി.എഫ്, ആർ.എസ്.സി വളൻറിയർമാർ
cancel
camera_alt

മ​ക്ക​യി​ൽ ഹ​ജ്ജ് തീ​ർ​ഥാ​ട​ക​ർ​ക്ക് സേ​വ​ന​ങ്ങ​ളു​മാ​യി ഐ.​സി.​എ​ഫ്,

ആ​ർ.​എ​സ്.​സി വ​ള​ൻ​റി​യ​ർ​മാ​ർ

മക്ക: വിശുദ്ധ ഭൂമിയിലെത്തിയ ഹജ്ജ് തീർഥാടകർക്ക് ആശ്വാസമേകി മക്കയിലെ ഐ.സി.എഫ്, ആർ.എസ്.സി വളൻറിയർമാർ സേവനരംഗത്ത് സജീവമാകുന്നു. ഏറ്റവും കൂടുതൽ തിരക്ക് അനുഭവപ്പെടുന്ന വെള്ളിയാഴ്ചകളിൽ പുലർച്ചെ മുതൽ ഹറം പരിസരം, അജ്‌യാദ്, മഷ്കൂത്ത് ബസ് സ്റ്റേഷൻ, അസീസിയ്യ, നസീം എന്നിവിടങ്ങളിൽ ഏരിയ ക്യാപ്റ്റന്മാരുടെ നേതൃത്വത്തിൽ വിപുലമായ പ്രവർത്തനങ്ങളാണ് നടക്കുന്നത്. വഴി തെറ്റിയ ഹാജിമാർക്ക് കൃത്യമായ മാർഗനിർദേശങ്ങൾ നൽകിയും, ദാഹജലവും പാദരക്ഷകളും വിതരണം ചെയ്തും വളൻറിയർമാർ സജീവമാണ്. വെള്ളി ഒഴികെയുള്ള ദിവസങ്ങളിൽ പ്രത്യേക ഷിഫ്റ്റുകളിലായി സേവനം ക്രമീകരിച്ചിട്ടുണ്ട്.

വെള്ളിയാഴ്ച നടന്ന സേവന പ്രവർത്തനങ്ങൾക്ക് വൈസ് ക്യാപ്റ്റൻമാരായ അബൂബക്കർ പുലാമന്തോൾ, ഫഹദ് തൃശൂർ, ചെയർമാൻ ഹനീഫ് അമാനി, വൈസ് ചെയർമാൻ ജമാൽ കക്കാട്, കോഓഡിനേറ്റർ ഇസ്ഹാഖ് ഖാദിസിയ്യ, മീഡിയ കോഓഡിനേറ്റർ ജുനൈദ് കൊണ്ടോട്ടി എന്നിവർ മേൽനോട്ടം വഹിച്ചു. ഏരിയ കോഓഡിനേറ്റർമാരായ യൂസഫ് തിരൂർ, ഉസ്മാൻ കാക്കിയ, കബീർ പറമ്പിൽ പീടിക എന്നിവർ പ്രവർത്തനങ്ങൾ നിയന്ത്രിച്ചു.

ഏരിയ കോഓഡിനേറ്റർ നസീർ കൊടുവള്ളിയുടെ നേതൃത്വത്തിൽ ഹറം പരിസരത്ത് നടന്ന സംസം വിതരണം ഹാജിമാർക്ക് വലിയ ആശ്വാസമായി മാറി. അബൂബക്കർ ലത്തീഫി, അലി മുസ്‌ലിയാർ കാവനൂർ, നബീൽ മലോറം, ഹാഫിള് അസ്‌ലം, മജീദ് അരിമ്പ്ര, മുഹമ്മദ് വട്ടോളി എന്നിവർ സംസം വിതരണത്തിന് നേതൃത്വം നൽകി. ജഹ്ഫർ കരേക്കാട്, മുർഷിദ് നെല്ലിക്കപറമ്പ്, സൈഫുദ്ധീൻ കുറ്റിപ്പുറം, ആബിദ് എടക്കര, ഹംസ താനൂർ, സമീർ മദനി, പി.വി ബഷീർ, അഷ്‌ക്കർ വള്ളുവങ്ങാട്, അബ്ദുറഹ്മാൻ പാപ്പാലി, ഫൈസൽ കൊടുവള്ളി തുടങ്ങിയവർ വിവിധ കേന്ദ്രങ്ങളിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:volunteersrscicf
Next Story