ഹാജിമാർക്ക് ഐ.സി.എഫ് അൽ ഖുദ്സ് സ്വീകരണം നൽകി
text_fieldsഐ.സി.എഫ് അൽ ഖുദ്സ് ഹാജിമാർക്ക് റിയാദിൽ നൽകിയ
സ്വീകരണ പരിപാടിയിൽ മുഹമ്മദ് കുട്ടി സഖാഫി സംസാരിക്കുന്നു
റിയാദ്: ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ.സി.എഫ്) അൽ ഖുദ്സ് ഹാജിമാർക്കായി റിയാദിൽ സ്വീകരണ പരിപാടി സംഘടിപ്പിച്ചു. ബത്ഹ ലുഹ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പ്രവാചകന്റെ പ്രസിദ്ധമായ അറഫാ പ്രഖ്യാപനത്തിലെ സന്ദേശം മുഹമ്മദ് കുട്ടി സഖാഫി വിശദീകരിച്ചു.
‘ഈ പ്രദേശത്തിന്റെ, ഈ മാസത്തിന്റെ, ഈ സുദിനത്തിന്റെ പവിത്രത പോലെ നിങ്ങൾ നിങ്ങളുടെ രക്തത്തിനും അഭിമാനത്തിനും സമ്പത്തിനും പരസ്പരം ആദരവ് കൽപ്പിക്കേണ്ടതാണ്’ എന്ന പ്രവാചക വചനം അദ്ദേഹം ഓർമിപ്പിച്ചു. ശേഷിച്ച ജീവിതം ഖുർആനും സുന്നത്തും മുറുകെ പിടിച്ച് മാതൃകാപരമായി ജീവിക്കണമെന്നും അദ്ദേഹം ഹാജിമാരെ ഉദ്ബോധിപ്പിച്ചു. ഐ.സി.എഫ് ദാഇ ശാഹിദ് അഹ്സനി പരിപാടി ഉത്ഘാടനം ചെയ്തു. അബ്ദുലത്തീഫ് മിസ്ബാഹി അധ്യക്ഷത വഹിച്ചു. ഷൗക്കത്ത് സഅദി, റഷീദ് സഖാഫി, ഫൈസൽ ഹിഷാം, സൈനുദ്ദീൻ റുമ എന്നിവർ തങ്ങളുടെ ഹജ്ജ് അനുഭവങ്ങൾ പങ്കുവെച്ചു. അബ്ദുൽ മജീദ് താനാളൂർ, ഇബ്രാഹിം കരീം എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

