Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഐ.സി.എഫ് അബ്ഹ സ്നേഹസംഗമം നടത്തി

text_fields
bookmark_border
ഐ.സി.എഫ് അബ്ഹ സ്നേഹസംഗമം
cancel
camera_alt

ഐ.​സി.​എ​ഫ് അ​ബ്ഹ സെ​ൻട്ര​ൽ ക​മ്മി​റ്റി സ്നേ​ഹ​സം​ഗ​മം മു​ജീ​ബ് ച​ട​യ​മം​ഗ​ലം ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

അബ്ഹ: ഐ.സി.എഫ് അബ്ഹ സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്നേഹ സംഗമം സംഘടിപ്പിച്ചു. അബ്ഹ ഖമീസ് റോഡിനു സമീപം ജൗഹാൻ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി ഗൾഫ് മാധ്യമം, മീഡിയവൺ റിപ്പോർട്ടർ മുജീബ് ചടയമംഗലം ഉദ്ഘാടനം ചെയ്തു. സൈനുദ്ദീൻ അമാനി അധ്യക്ഷത വഹിച്ചു. കുട്ടികൾക്കുള്ള വിവിധയിനം മത്സരങ്ങളുടെ സമ്മാനദാനവും ചടങ്ങിൽ നടന്നു.

പരിപാടിയിൽ ബഷീർ ചെമ്മാട് (കെ.എം.സി.സി), ഇബ്റാഹിം മരക്കാൻതൊടി (പ്രവാസി സംഘം), ഇബ്റാഹിം ഫൈസി പെരിന്തൽമണ്ണ (എസ്.ഐ.സി), സാജിദ് സഖാഫി (ആർ.എസ്.സി), മുഹമ്മദ് സഖാഫി (ഐ.സി.എഫ്), പ്രഫ. ഷാഹുൽ ഹമീദ്, ഡോ. ജാബിർ (കിങ് ഖാലിദ് യൂനിവേഴ്സിറ്റി) തുടങ്ങിയവർ ആശംസകൾ നേർന്നു.

എസ്.വൈ.എസ് കോഴിക്കോട് ജില്ല പ്രസിഡൻറ് അബ്ദുറഷീദ് സഖാഫി കുറ്റ്യാടി മുഖ്യപ്രഭാഷണം നടത്തി. ഇബ്റാഹിം സഖാഫി ചെറുകാട് സ്വാഗതവും അബ്ദുൾ റഷീദ് തങ്കശ്ശേരി നന്ദിയും പറഞ്ഞു. ഹൈസം ഖലീൽ ഖിറാഅത്ത് നടത്തി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - ICF Abha Sneha Sangamam
Next Story