ഇബ്രാഹിം സുലൈമാൻ സേട്ട് അനുസ്മരണം
text_fieldsഐ.എം.സി.സി സംഘടിപ്പിച്ച ഇബ്രാഹിം സുലൈൻമാൻ സേട്ട് അനുസ്മരണം സാജിദ് ആറാട്ടുപുഴ ഉദ്ഘാടനം ചെയ്യുന്നു
ദമ്മാം: ഐ.എം.സി.സി ഇബ്രാഹിം സുലൈമാന് സേട്ട് അനുസ്മരണം സംഘടിപ്പിച്ചു. സാദിഖ് ഇരിക്കൂർ അധ്യക്ഷത വഹിച്ചു. ഐ.എം.സി.സി സൗദി നാഷനൽ കമ്മിറ്റി ജനറൽ സെക്രട്ടറി ഹനീഫ് അറബി യോഗം ഉദ്ഘാടനം ചെയ്തു. മാധ്യമപ്രവർത്തകൻ സാജിദ് ആറാട്ടുപുഴ അനുസ്മരണ പ്രഭാഷണം നടത്തി.
ആൽബിൻ ജോസഫ്, ഷിബുകുമാർ (നവയുഗം), അബ്ദുൽ ഗഫൂർ (നവോദയ), നിസാം കൊല്ലം (നവയുഗം), ഇ.കെ. സലിം (ഒ.ഐ.സി.സി), അസ്ലം ഫറോക്ക് (ഒ.ഐ.സി.സി), ഷക്കീർ കണ്ണൂർ (പ്രവാസി സാംസ്കാരികവേദി), ജുനൈദ് നീലേശ്വരം (കെ.എം.സി.സി), റാഷിദ് കോട്ടപ്പുറം (ഐ.എം.സി.സി), ഹബീബ് ഏലംകുളം (മലയാളം ന്യൂസ്), മുജീബ് കളത്തിൽ (ജയ്ഹിന്ദ് ന്യൂസ്) തുടങ്ങിയവർ സംസാരിച്ചു. ഇർഷാദ് കളനാട് സ്വാഗതവും ഖലീൽ ചട്ടഞ്ചാൽ നന്ദിയും പറഞ്ഞു.

