ഇബ്രാഹിം സുലൈമാൻ സേട്ട് അനുസ്മരണം
text_fieldsഅൽഖുറയാത്ത് ഐ.എം.സി.സി കമ്മിറ്റി സംഘടിപ്പിച്ച ഇബ്രാഹിം സുലൈമാൻ സേട്ട് അനുസ്മരണ യോഗം യൂനുസ് മൂന്നിയൂർ ഉദ്ഘാടനം ചെയ്യുന്നു
റിയാദ്: ഇന്ത്യൻ നാഷനൽ ലീഗ് സ്ഥാപക പ്രസിഡന്റും 36 വർഷം ഇന്ത്യന്‍ പാര്‍ലമെന്റ് അംഗവുമായിരുന്ന ഇബ്രാഹിം സുലൈമാൻ സേട്ട് അനുസ്മരണ യോഗം ഐ.എം.സി.സി അൽഖുറയാത്ത് സെന്‍ട്രല്‍ കമ്മിറ്റി നേതൃത്വത്തിൽ നടന്നു.
ഐ.എം.സി.സി സൗദി കമ്മിറ്റി സെക്രട്ടറി യൂനുസ് മൂന്നിയൂർ ഉദ്ഘാടനം ചെയ്തു. സലീം കൊടുങ്ങല്ലൂര്‍ അധ്യക്ഷത വഹിച്ചു. വിവിധ സംഘടനാനേതാക്കളായ മുനീർ കൊടുങ്ങല്ലൂർ (ഐ.സി.എഫ്), അഷ്റഫ് താമരശ്ശേരി (കെ.എം.സി.സി), ശിവദാസൻ (പ്രവാസി സംഘം), സാമൂഹികപ്രവര്‍ത്തകരായ സലാം പടിക്കൽ, നാസർ മുല്ലപ്പള്ളി തുടങ്ങിയവർ സംസാരിച്ചു.
റിയാസ് കരുനാഗപ്പള്ളി സ്വാഗതവും റോയ് കോട്ടയം നന്ദിയും പറഞ്ഞു. നൗഷാദ് മാരിയാട്, ഹംസ പാണക്കാട്, റിയാസ് പെരുമ്പാവൂര്‍, ലത്തീഫ് കുഞ്ഞിപ്പ പൂക്കോട്ടൂർ, മുസ്തഫ കൊപ്പം, ഷരീഫ് തെക്കന്‍, ജയചന്ദ്രകുമാർ (പൊടിയൻ) കൊല്ലം തുടങ്ങിയവർ നേതൃത്വം നൽകി.

