ഇബ്രാഹിം കുട്ടിയുടെ മൃതദേഹം ഖബറടക്കി
text_fieldsഇബ്രാഹിം കുട്ടി
അബഹ: ഹൃദയാഘാതത്തെ തുടർന്ന് ഖമീസ് മുശൈത്തിൽ മരിച്ച കണ്ണൂർ പയ്യന്നൂർ കവ്വായി സ്വദേശി ഇബ്രാഹിം കുട്ടിയുടെ മൃതദേഹം ഖബറടക്കി.നിയമപരമായ നടപടിക്രമങ്ങൾ പൂർത്തീകരിച്ച് കഴിഞ്ഞദിവസം മഹാല മഖ്ബറയിലാണ് ഖബറടക്കിയത്.
അസീർ പ്രവാസി സംഘം പ്രവർത്തകനായ നൗഷാദ് പാടിച്ചാൽ, റിലീഫ് കൺവീനർ ഷൗക്കത്തലി ആലത്തൂർ, ഖമീസ് ഏരിയ റിലീഫ് കൺവീനർ സുരേന്ദ്രൻ പിള്ള മൈലക്കാട്, ഖമീസ് ടൗൺ യൂനിറ്റ് കൺവീനർ നിസാർ എന്നിവരുടെ നേതൃത്വത്തിലാണ് ഖബറടക്കം പൂർത്തിയാക്കിയത്. സംസ്കാര ചടങ്ങിന് നൗഷാദ് പാടിച്ചാൽ, മുസ്തഫ സഫയർ, ഷമീർ എന്നിവർക്കൊപ്പം അസീർ പ്രവാസി സംഘം നേതാക്കളായ സലീം കൽപ്പറ്റ, ഷൗക്കത്തലി ആലത്തൂർ, നിസാർ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

