Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഇബ്രാഹിം ഖലീൽ അൽ...

ഇബ്രാഹിം ഖലീൽ അൽ ബുഖാരി തങ്ങൾക്കും ഡോ. അബ്ദുൽ ഹക്കീം അസ്ഹരിക്കും സ്വീകരണം

text_fields
bookmark_border
ഇബ്രാഹിം ഖലീൽ അൽ ബുഖാരി തങ്ങൾക്കും ഡോ. അബ്ദുൽ ഹക്കീം അസ്ഹരിക്കും സ്വീകരണം
cancel
camera_alt

ഇ​ബ്രാ​ഹിം ഖ​ലീ​ൽ അ​ൽ ബു​ഖാ​രി ത​ങ്ങ​ൾക്ക് ഐ.​സി.​എ​ഫ്, ആ​ർ.​എ​സ്.​സി ഹ​ജ്ജ് വ​ള​ൻ​റി​യ​ർ കോ​ർ സ്വീ​ക​ര​ണം ന​ൽ​കി​യ​പ്പോ​ൾ

മക്ക: ഹജ്ജ് നിർവഹിക്കുന്നതിനായി കേരള മുസ്‍ലിം ജമാഅത്ത് ജനറൽ സെക്രട്ടറി ഇബ്രാഹിം ഖലീൽ അൽ ബുഖാരി തങ്ങളും സുന്നി യുവജനസംഘം സംസ്ഥാന പ്രസിഡൻറ് ഡോ. അബ്ദുൽ ഹക്കീം അസ്ഹരിയും മക്കയിലെത്തി. ഷംവീൽ നൂറാനിയോടൊപ്പമെത്തിയ ഡോ. അബ്ദുൽ ഹക്കീം അസ്ഹരിക്ക് ഐ.സി.എഫ്, ആർ.എസ്.സി ഹജ്ജ് വളൻറിയർ കോർ പ്രവർത്തകരും മർകസ് മക്ക ഭാരവാഹികളും ചേർന്ന് സ്വീകരണം നൽകി. മസ്ജിദുൽ ഹറമിന് സമീപമുള്ള ക്ലോക്ക് ടവർ ബിൽഡിങ്ങിലെ ‘സിസ് മക്ക’ ഹോട്ടലിൽ നടന്ന പരിപാടിക്ക് ഹനീഫ് അമാനി, ഇസ്ഹാഖ് ഖാദിസിയ്യ, ജമാൽ കക്കാട്, മൊയ്‌ദീൻ കോട്ടോപാടം, ജാഹ്ഫർ കരേക്കാട്, ഫക്രുദ്ധീൻ ബാഖവി, ജുനൈദ് കൊണ്ടോട്ടി, അബ്ദുറഹ്മാൻ സഖാഫി, നബീൽ മലോരം എന്നിവർ നേതൃത്വം നൽകി.

ഇബ്രാഹിം ഖലീൽ അൽ ബുഖാരി തങ്ങൾ, മദീന സന്ദർശനം പൂർത്തിയാക്കിയ ശേഷമാണ് മക്കയിൽ എത്തിയത്. എസ്.വൈ.എസ് സംസ്ഥാന നേതാക്കളായ അബ്ദുസ്സലാം മുസ്‌ലിയാർ ദേവർഷോല, ഇബ്രാഹിം എന്നിവരും ഹജ്ജ് വളൻറിയർമാരും മഅദിൻ മക്ക ഭാരവാഹികളും ചേർന്ന് സ്വീകരണം നൽകി. അൽ സുബ്ഹി ഹോട്ടലിൽ നടന്ന പരിപാടിക്ക് ഹനീഫ് അമാനി, ശിഹാബ് കുറുകത്താണി, ജമാൽ കക്കാട്, ഇസ്ഹാഖ് ഖാദിസിയ്യ, അബ്ദുറഷീദ് അസ്ഹരി, അബൂബക്കർ കണ്ണൂർ, ഫഹദ് തൃശൂർ, റഷീദ് വേങ്ങര, സുഹൈൽ സഖാഫി, അൻസാർ താനാളൂർ, ഷെഫിൻ ആലപ്പുഴ, നസീർ കൊടുവള്ളി, ജുനൈദ് കൊണ്ടോട്ടി എന്നിവർ നേതൃത്വം നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:newsGulf NewsSaudi Arabian News
News Summary - Ibrahim Khalil Al-Bukhari and Dr. Abdul Hakim Azhari received a welcome
Next Story