ഇബ്രാഹീം ഹാജിക്ക് യാത്രയയപ്പ് നൽകി
text_fieldsവളാഞ്ചേരി മുനിസിപ്പൽ കെ.എം.സി.സി വക മെമേൻറാ മണ്ഡലം കെ.എം.സി.സി ജനറൽ സെക്രട്ടറി നാണി
ഇസ്ഹാഖ് മാസ്്റ്റർ ഇബ്രാഹീം ഹാജിക്ക് സമ്മാനിക്കുന്നു
ജിദ്ദ: 27 വർഷത്തെ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കോട്ടക്കൽ മണ്ഡലം കെ.എം.സി.സി ട്രഷറർ പാറക്കൽ ഇബ്രാഹീം ഹാജിക്ക് മണ്ഡലം കെ.എം.സി.സി പ്രവർത്തകർ ഹൃദ്യമായ യാത്രയയപ്പ് നൽകി. കെ.എം.സി.സി സെൻട്രൽ കമ്മിറ്റി ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി കെ.എം.സി.സി സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി അബൂബക്കർ അരിമ്പ്ര ഉദ്്ഘാടനം ചെയ്തു.
പരിപാടിയിൽ കോട്ടക്കൽ മണ്ഡലം കെ.എം.സി.സി ആക്ടിങ് പ്രസിഡൻറ് മുഹമ്മദ് കല്ലിങ്ങൽ അധ്യക്ഷത വഹിച്ചു. സെൻട്രൽ കമ്മിറ്റി ആക്ടിങ് പ്രസിഡൻറ് വി.പി. മുസ്തഫ, മജീദ് കൊട്ടീരി, പി.പി. മൊയ്തീൻ എടയൂർ, പി.എ. റസാഖ് വെണ്ടല്ലൂർ, ജാഫർ നീറ്റുകാട്ടിൽ, ടി.ടി. ഷാജഹാൻ പൊന്മള, ഹംദാൻ ബാബു കോട്ടക്കൽ, ശംസുദ്ദീൻ മൂടാൽ, സൈനു കോടഞ്ചേരി, ശരീഫ് കൂരിയാട്, മുഹമ്മദ് റാസിൽ ഒളകര, കെ.പി. സമദലി, കെ.വി. മുസ്തഫ വളാഞ്ചേരി, സി.കെ. കുഞ്ഞൂട്ടി, പി.പി. അലവിക്കുട്ടി കാടാമ്പുഴ തുടങ്ങിയവർ യാത്രാ മംഗളം നേർന്നു സംസാരിച്ചു.
കോട്ടക്കൽ മണ്ഡലം കെ.എം.സി.സിയുടെ ഉപഹാരം അബൂബക്കർ അരിമ്പ്രയും വളാഞ്ചേരി മുനിസിപ്പൽ കെ.എം.സി.സിയുടെ ഉപഹാരം നാണി ഇസ്ഹാഖ് മാസ്്റ്ററും ഇബ്രാഹീം ഹാജിക്ക് സമ്മാനിച്ചു. ഇബ്രാഹീം ഹാജി മറുപടി പ്രസംഗം നടത്തി. നിരവധി മാതൃകാ പ്രവർത്തനങ്ങൾ നടത്തിയ കോട്ടക്കൽ മണ്ഡലം കെ.എം.സി.സിയിൽ പ്രവർത്തിക്കാൻ കഴിഞ്ഞത് പ്രവാസ ജീവിതത്തിലെ സൗഭാഗ്യമായി കരുതുന്നതായി അദ്ദേഹം പറഞ്ഞു. സയ്യിദ് യസീദ് ഖിറാഅത്ത് നടത്തി. ജനറൽ സെക്രട്ടറി നാണി ഇസ്ഹാഖ് മാസ്്റ്റർ സ്വാഗതവും മുഹമ്മദലി ഇരണിയൻ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

