ഐ.എ.ജി.സി ഗ്ലോബൽ സുപ്രീം കൗൺസിൽ യോഗം ചേർന്നു
text_fieldsസുപ്രീം കൗൺസിൽ യോഗത്തിൽ പങ്കെടുത്ത ഐ.എ.ജി.സി ഭാരവാഹികൾ
റിയാദ്: മാനസികാരോഗ്യവും മാർഗനിർദേശ പ്രവർത്തനങ്ങളും ആഗോളതലത്തിൽ ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ ഇൻറർനാഷനൽ അസോസിയേഷൻ ഫോർ ഗൈഡൻസ് ആൻഡ് കൗൺസലിങ് (ഐ.എ.ജി.സി) ഗ്ലോബൽ സുപ്രീം കൗൺസിൽ യോഗം ചേർന്നു. ചെയർമാൻ ഡോ. വി.ബി.എം. റിയാസും ഓവർസീസ് പാട്രൺ ഡോ. ഹംസയും (പ്രഫസർ, കിങ് സഊദ് യൂനിവേഴ്സിറ്റി), ഓവർസീസ് എക്സിക്യൂട്ടിവ് ഡയറക്ടർ നാസിയ കുന്നുമ്മൽ, ജനറൽ സെക്രട്ടറി മുംതാസ് മഹദി എന്നിവർ പങ്കെടുത്തു.
ആഗോളപ്രവർത്തനങ്ങൾക്ക് ദിശയും ദൗത്യവുമുള്ള പുതിയ മാർഗരേഖകൾ രൂപപ്പെടുത്തൽ, രാജ്യതലങ്ങളിലും വിദേശ ചാപ്റ്ററുകളിലുമുള്ള കൗൺസലിങ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കൽ, പരിശീലനം, മേേൻറാർഷിപ്പ്, സൈക്കളോജിക്കൽ സർവിസ് പ്രൊവൈഡിങ്ങിൽ നിലവിലുള്ള അന്താരാഷ്ട്ര കണക്ഷനുകൾ ശക്തിപ്പെടുത്തൽ, മാനസികാരോഗ്യ രംഗത്ത് പുതുതായി ആരംഭിക്കുന്ന പദ്ധതികൾക്ക് തീരുമാനമെടുക്കൽ എന്നീ വിഷയങ്ങളിൽ യോഗം ചർച്ചചെയ്യുകയും തീരുമാനമെടുക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

