പ്രവാസികളുടെ യാത്രാദുരിതം നേരിട്ടനുഭവിക്കാൻ കഴിഞ്ഞു -ടി. സിദ്ദീഖ് എം.എൽ.എ
text_fieldsറിയാദ് ഒ.ഐ.സി.സിയുടെ 14ാം വാർഷികാഘോഷ പരിപാടി ടി. സിദ്ദീഖ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
റിയാദ്: പ്രവാസികൾ നിരന്തരമായി ഉന്നയിക്കുന്ന യാത്രാദുരിതം തനിക്കും നേരിട്ടനുഭവിക്കാൻ കഴിഞ്ഞതായി ടി. സിദ്ദീഖ് എം.എൽ.എ. റിയാദ് ഒ.ഐ.സി.സിയുടെ 14ാം വാർഷികാഘോഷ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. റിയാദിലേക്കുള്ള യാത്രക്കിടെ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന്റെ അനാസ്ഥ മൂലം ദുരിതാനുഭവമുണ്ടായത്.
ഇത്തരം സംഭവങ്ങൾ പ്രവാസികൾക്ക് ഒരു പുതുമയല്ല. സീസൺ സമയങ്ങളിൽ വിമാനകമ്പനികൾ അമിത ടിക്കറ്റ് നിരക്ക് അമിതമായി ഉയർത്തി പ്രവാസികളെ കൊള്ളലാഭം കൊയ്യുന്ന സംഭവങ്ങൾക്കെതിരെ പ്രവാസികളുടെ പ്രതിഷേധങ്ങൾക്ക് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട് എന്നതും വസ്തുതയാണ്. ഈ വിഷയം അടിയന്തരമായി പറ്റുന്ന വേദികളിലെല്ലാം ഉന്നയിക്കുമെന്നും എം.എൽ.എ പറഞ്ഞു.
മലസിലെ ഡ്യൂൺസ് സ്കൂളിൽ ‘കോണ്ഗ്രസിന്റെ മതേതര മാതൃക (കോമ)’ എന്ന പേരിൽ നടന്ന പരിപാടിയിൽ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് അബ്ദുല്ല വല്ലാഞ്ചിറ അധ്യക്ഷത വഹിച്ചു. സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റ് രഘുനാഥ് പറശ്ശിനിക്കടവ് ആമുഖപ്രസംഗം നടത്തി. സി.പി. മുസ്തഫ, സുരേഷ് കണ്ണപുരം, മജീദ് ചിങ്ങോലി, ഷാജി സോന, നവാസ് വെള്ളിമാട്കുന്ന്, സലീം കളക്കര, നൗഫൽ പാലക്കാടൻ, മൃദുല വിനീഷ് എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി ഫൈസൽ ബാഹസ്സൻ സ്വാഗതവും ആക്റ്റിങ് ട്രഷറർ അബ്ദുൽ കരീം കൊടുവള്ളി നന്ദിയും പറഞ്ഞു.
സജീർ പൂന്തുറ, അമീർ പട്ടണത്ത്, ബാലു കുട്ടൻ, ശുക്കൂർ ആലുവ, ഷംനാദ് കരുനാഗപള്ളി, നിഷാദ് ആലംകോട്, സക്കീർ ദാനത്, സുരേഷ് ശങ്കർ, ഷാനവാസ് മുനമ്പത്ത്, സൈഫ് കായംകുളം, ജോൺസൺ മാർക്കോസ്, റഫീഖ് വെമ്പായം, രാജു പാപ്പുള്ളി, അബ്ദുസ്സലാം ഇടുക്കി, ഹക്കീം പട്ടാമ്പി, നാദിർഷാ റഹ്മാൻ, അശ്റഫ് മേച്ചേരി, ബഷീർ കോട്ടക്കൽ, ജയൻ കൊടുങ്ങല്ലൂർ എന്നിവർ വേദിയിൽ സന്നിഹിതരായി.
റസാഖ് പൂക്കോട്ടുപാടം, റഷീദ് കൊളത്തറ, യഹ്യ കൊടുങ്ങല്ലൂർ, അസ്കർ കണ്ണൂർ, നൗഷാദ് കറ്റാനം, ഷാജി കുന്നിക്കോട്, ശിഹാബ് കൊട്ടുകാട്, അബ്ദുല്ലത്തീഫ്, അഡ്വ. എൽ.കെ. അജിത്, റഹ്മാൻ മുനമ്പത്ത്, മാള മുഹിയിദ്ദീൻ, സലീം അർത്തിയിൽ, ഷഫീഖ് കിനാലൂർ, വിൻസന്റ് ജോർജ്, ബാബു കുട്ടി, ഷബീർ വരിക്കപള്ളി, ഷാജി മഠത്തിൽ, ബഷീർ കോട്ടയം, മാത്യൂസ് എറണാകുളം, നാസർ വലപ്പാട്, ശിഹാബ് കരിമ്പാറ, ഉണ്ണികൃഷ്ണൻ വാഴയൂർ, ഒമർ ഷരീഫ്, നാസർ ഹനീഫ, സന്തോഷ് കണ്ണൂർ എന്നിവർ ടി. സിദ്ദീഖ് എം.എൽ.എയെ ആദരിച്ചു.
പ്രമുഖ സിനിമാ പിന്നണിഗായകൻ പ്രദീപ് ബാബുവിന്റെ നേതൃത്വത്തിൽ ജലീൽ കൊച്ചിൻ, അൽതാഫ് കാലിക്കറ്റ്, പവിത്രൻ കണ്ണൂർ, ഷിജു കോട്ടങ്ങൽ, അക്ഷയ് സുധീർ, നിഷ ബിനീഷ്, അഞ്ജു ആനന്ദ്, ഫിദ ഫാത്തിമ, അഞ്ജലി സുധീർ, അനാമിക സുരേഷ് എന്നിവരുടെ ഗാനമേള അരങ്ങേറി. ഷാഹിന ടീച്ചർ ചിട്ടപ്പെടുത്തിയ ഒപ്പന, വൈദേഹി നൃത്തവിദ്യാലയത്തിലെ കുട്ടികളുടെ വന്ദേമാതരം, ഫോക്ക് ഡാൻസ്, ചിലങ്ക നൃത്തവിദ്യാലയത്തിലെ കുട്ടികളുടെ സെമിക്ലാസിക്കൽ നൃത്തം എന്നിവയും അരങ്ങേറി. സിദ്ദീഖ് കല്ലുപറമ്പൻ, നാസർ ലെയ്സ്, നാസർ മാവൂർ, വി.എം. മുസ്തഫ, സഫീർ ബുർഹാൻ, ഡൊമിനിക് സേവിയോ, സലീം വാഴക്കാട്, മുഹമ്മദ് ഖാൻ, സന്തോഷ് വിളയിൽ, ജംഷിദ് തുവ്വൂർ, ഹാഷിം പാപ്പിനിശ്ശേരി തുടങ്ങിയവർ വിവിധ പരിപാടികൾ അവതരിപ്പിച്ചവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.
അൻസാർ തിരുവനന്തപുരം, അജീഷ് എറണാകുളം, ജെയിൻ ജോഷുവ, ജംഷീദ് കോഴിക്കോട്, മൊയ്ദു മണ്ണാർക്കാട്, ജംഷീദ് തുവ്വൂർ, പ്രെഡിൻ അലക്സ്, ഷൈജു പായിപ്ര, സോണി പാറക്കൽ, നൗഷാദ് പാലമലയിൽ, സത്താർ കാവിൽ, സൈഫുന്നീസ സിദ്ദീഖ്, സ്മിത മുഹിയുദ്ധീൻ, ശരണ്യ, സിംന നൗഷാദ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. ജാൻസി പ്രെഡിൻ പരിപാടിയുടെ അവതാരകയായി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.