നാലുവർഷമായി അസീസിനെക്കുറിച്ച് വിവരമില്ല
text_fieldsഅസീസ്
ദമ്മാം: നാലുവർഷത്തിന് മുമ്പ് ഗൾഫിലേക്ക് പോയ യുവാവിനെ കാത്ത് കുടുംബം. പൊന്നാനി ബിയ്യം, തയ്യിലവളപ്പിൽ പരേതനായ മുഹമ്മദിേൻറയും ഫാത്വിമയുടെയും മകൻ അസീസിനെയാണ് (37) കുടുംബം പ്രാർഥനയോടെ കാത്തിരിക്കുന്നത്. നേരത്തേ ഗൾഫിലുണ്ടായിരുന്ന അസീസ് നാലുവർഷത്തിനുമുമ്പ് അവധിക്ക് നാട്ടിലെത്തി മടങ്ങിയിരുന്നു. വീട്ടുകാരുമായി പിണങ്ങിയിറങ്ങിയ അസീസ് ജോലിക്കായി കൊച്ചിയിലേക്ക് പോയതാണ്.
അവിടെനിന്നാണ് വീണ്ടും ഗൾഫിലേക്ക് മടങ്ങിയത്. പോകുന്നതിന് മുമ്പ് പിതൃസഹോദരെൻറ മകനോട് താൻ സൗദിയിലേക്ക് മടങ്ങുകയാ െണന്നു ഫോൺ ചെയ്ത് പറഞ്ഞത് മാത്രമാണ് കുടുംബത്തിെൻറ പക്കലുള്ള തെളിവ്. കൂടാതെ ഖത്തറിലുള്ള സുഹൃത്തിനോട് താൻ ദമ്മാമിലെ ബർഗർ കിങ് റസ്റ്റാറൻറിലാണ് ജോലി ചെയ്യുന്നതെന്നും വാട്സ്ആപ്പിൽ ഒരു ശബ്ദ സന്ദേശവും അയച്ചിരുന്നു. പിന്നീട് ഇതുവരെയും വീട്ടുകാരുമായോ കൂട്ടുകാരുമായോ അസീസ് ബന്ധപ്പെട്ടിട്ടില്ല. ഉപ്പ നേരത്തേ മരിച്ചുപോയിരുന്നു.
വാർധക്യവും ഹൃദ്രോഗവും തളർത്തിയ ഉമ്മ ഫാത്തിമ മകനെ ഒരു നോക്ക് കാണണമെന്ന ആവശ്യവുമായി മുട്ടാത്ത വാതിലുകളില്ല. എല്ലായിടത്തും അന്വേഷിച്ചെങ്കിലും അസീസിനെ കണ്ടെത്താനായില്ല. അദ്ദേഹത്തിെൻറ നാട്ടുകാരനായ മനാഫ് ഈ വിവരമറിഞ്ഞ് ബർഗർ കിങ്ങിെൻറ ശാഖകളിൽ കയറിയിറങ്ങി ഇദ്ദേഹത്തിെൻറ ഫോേട്ടാ കാണിച്ച് അന്വേഷണം നടത്തിയിരുന്നു. പക്ഷേ അവിടെയുള്ള ഹിന്ദിക്കാർക്കോ, സിറിയക്കാർക്കോ അസീസിനെ കണ്ടതായിപ്പോലും ഓർമയില്ല. അവസാനമായി അസീസിനെ ഒന്നു കാണണമെന്നുള്ള ഉമ്മയുടെ ആഗ്രഹം സഫലമാക്കാൻ മാധ്യമങ്ങളുടെ സഹായം തേടിയിരിക്കുകയാണ് സുഹൃത്തുക്കൾ.
ഉമ്മയും രണ്ടു സഹോദരിമാരും വികലാംഗനായ സഹോദരനുമാണ് അസീസിെൻറ ബന്ധുക്കൾ. അവധിക്ക് നാട്ടിലെത്തിയ ദമ്മാമിലുള്ള ചില നാട്ടുകാർ വഴിയാണ് ഇപ്പോൾ അസീസിനെ അന്വേഷിക്കാനുള്ള വഴി കുടുംബം തേടിയിരിക്കുന്നത്. ഇത്രയേറെ നാട്ടുകാർ ഉണ്ടായിട്ടും അവരാരും അസീസിനെ ദമ്മാമിൽ കണ്ടിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

