Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഎന്‍റെ രണ്ടാം...

എന്‍റെ രണ്ടാം വീട്ടിലേക്കുള്ള തിരിച്ചുവരവായി എനിക്ക് തോന്നുന്നു -സൗദിയിലെ ഇന്ത്യൻ അംബാസഡർ

text_fields
bookmark_border
Dr Suhel Ajaz Khan, Saudi Indian Ambassador
cancel
camera_alt

സൗദി ലുലു ഹൈപർമാർക്കറ്റുകളിലെ ‘ഇന്ത്യ ഉത്സവി’ന്​ റിയാദ്​ മുറബ്ബയിലെ ശാഖയിൽ തുടക്കം കുറിച്ചപ്പോൾ

റിയാദ്​: ഇത്​ എ​ന്‍റെ രണ്ടാം വീട്ടിലേക്കുള്ള തിരിച്ചുവരവായി എനിക്ക് തോന്നുന്നതായി സൗദി അറേബ്യയിൽ​ പുതുതായി ചുമതലയേറ്റ ഇന്ത്യൻ അംബാസഡർ ഡോ. സു​ഹൈൽ അജാസ്​ ഖാൻ. മുറബ്ബ റിയാദ്​ അവന്യൂ മാളിലെ ലുലു ഹൈപർമാർക്കറ്റ്​ ശാഖയിൽ ‘ഇന്ത്യ ഉത്സവ്​’ ഷോപ്പിങ്​ മേള ഉദ്​ഘാടനം ചെയ്​തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യൻ സത്തയെ ലോകമാകെ എത്തിക്കുന്നതിലും പ്രചരിപ്പിക്കുന്നതിലും ​ലുലു ഗ്രൂപ്പ്​ വഹിക്കുന്ന പങ്കിനെ അംബാസഡർ ഡോ. സുഹൈൽ അജാസ്​ ഖാൻ പ്രശംസിച്ചു. ഇന്ത്യയും സൗദിയും തമ്മിലുള്ള വാണിജ്യ, സാംസ്​കാരിക ബന്ധങ്ങ​ളുടെ പ്രോത്സാഹനത്തിന്​ ലുലു ഗ്രൂപ്പ്​ വളരെ കാര്യങ്ങൾ ചെയ്യുന്നുണ്ട്​. അതെല്ലാം ഇന്ത്യക്കും അതുപോലെ സൗദി അറേബ്യക്കും അഭിമാനവും ആദരവും ഉളവാക്കുന്നതാണ്​. മാത്രമല്ല ഇത്​ ഇരുരാജ്യങ്ങളും തമ്മിലുള്ള ഊഷ്​മളവും സൗഹൃദപരവുമായ ബന്ധത്തിന്​ അടിവരയിടുന്നതാണെന്നും അംബാസഡർ പറഞ്ഞു.

സൗദി അറേബ്യയിൽ ലുലു ഗ്രൂപ്പ്​ നിരവധി ദീർഘവീക്ഷണമുള്ള വികസന പദ്ധതികൾ ആവിഷ്​കരിച്ച്​ നടപ്പാക്കുകയും ഇന്ത്യക്കാർക്കും സൗദി പൗരന്മാർക്കുമായി ധാരാളം തൊഴിലവസരങ്ങൾ സൃഷ്​ടിക്കുകയും ചെയ്യുന്നുണ്ട്​. രാജ്യത്തി​ന്‍റെ ഭാസുരമായ ഭാവിക്ക്​ വേണ്ടി എല്ലാത്തരത്തിലും കാര്യമായ റോൾ വഹിക്കാൻ ഗ്രൂപ്പിന്​ ആവുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലുലു സൗദി ഹൈപർമാർക്കറ്റ്​സ്​ ഡയറക്​ടർ ഷെഹീം മുഹമ്മദ്​ അംബാസഡറെ ചടങ്ങിലേക്ക്​ സ്വാഗതം ചെയ്​തു.

ഇന്ത്യയുടെ 74-ാമത് റിപ്പബ്ലിക് ദിനത്തി​െൻറ ഭാഗമായി, സൗദി അറേബ്യയുമായുള്ള ഇന്ത്യൻ വാണിജ്യബന്ധത്തി​ന്‍റെ ആഘോഷവും ഇന്ത്യയുടെ പ്രചുരപ്രചാരം നേടിയ ഭക്ഷ്യവിഭവങ്ങളുടെ മേളയുമായി രാജ്യത്തുടനീളമുള്ള ശാഖകളിൽ​ ലുലു ഗ്രൂപ്പ്​ സംഘടിപ്പിക്കുന്ന ഷോപ്പിങ്​ മേളയാണ്​ ‘ഇന്ത്യൻ ഉത്സവ്​’.

ജനുവരി 30 വരെ തുടരുന്ന മേളയിൽ ഓരോ ശാഖയിലും 12,700 ഇന്ത്യൻ ഉൽപന്നങ്ങൾ വീതം അണിനിരത്തിയിട്ടുണ്ട്​. ഏറ്റവും പ്രചാരമുള്ള വളരെ വേഗത്തിൽ വിറ്റഴിയുന്ന വിവിധ തരം ഉൽപന്നങ്ങൾ, ലുലുവിടെ സ്വന്തം ലേബലിലുള്ള ഉൽപന്നങ്ങൾ, ഇന്ത്യൻ പച്ചക്കറികളും പഴവർഗങ്ങളും മറ്റ്​ ഗാർഹിക ഉൽപന്നങ്ങളും വസ്​ത്രങ്ങളും തുടങ്ങിയവയാണ്​ ഉപഭോക്താക്കൾക്കായി ലുലു ഇന്ത്യയിൽനിന്ന്​ എത്തിച്ചിരിക്കുന്നത്​. അതുപോലെ അതത്​ സ്​റ്റോറുകളിൽ തന്നെ തയാറാക്കിയ ചൂടാറാത്ത ഭക്ഷണ വിഭവങ്ങൾ ​ഈ മേളയുടെ മുഴുവൻ ദിവസങ്ങളിലും ലഭിക്കും.

ബിരിയാണി മുതൽ വിവിധ തരം കറികൾ വരെ ഇങ്ങനെ ലഭ്യമാണ്​. ഒപ്പം വളരെ പ്രചാരമുള്ള സ്​ട്രീറ്റ്​ ഭക്ഷ്യവിഭവങ്ങൾ, പാരമ്പര്യ മധുരപലഹാരങ്ങൾ, അതുപോലെ മ​റ്റനേകം രുചികരമായ വിഭവങ്ങൾ എന്നിവയെല്ലാം മേളയിൽ ഉപഭോക്താക്കളെ കാത്തിരിക്കുന്നു. ഈ കാലയളവിൽ എല്ലാ ഇന്ത്യൻ ഉൽപന്നങ്ങളിലും സൂപ്പർ ഡീലുകൾ ഉൾപ്പടെ വിവിധ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്​. രാജ്യത്തുടനീളമുള്ള ലുലു ഹൈപർമാർക്കറ്റുകളിലും ഓൺലൈൻ സ്​റ്റോറിലും (www.luluhypermarket.com) മൊബൈൽ ആപ്പിലും മേളയുടെ ആനുകൂല്യങ്ങ​ളോടെ ഷോപ്പിങ്​ നടത്താമെന്ന്​ അധികൃതർ വാർത്താക്കുറിപ്പിൽ അറിയിച്ചു.

ഇന്ത്യ-ഗൾഫ്​ വ്യാപാര രംഗത്ത്​ മുൻനിരക്കാരായ ലുലു ഗ്രൂപ്പ്​ ഇൻറർനാഷനൽ 2022ൽ 1.85 കോടി യു.എസ്​ ഡോളറി​െൻറ ഇന്ത്യൻ ഉൽപന്നങ്ങൾ ഗൾഫ്​ രാജ്യങ്ങളിലേക്ക്​ കയറ്റി അയച്ചെന്ന്​ ലുലു സൗദി ഹൈപർമാർക്കറ്റ്​സ്​ ഡയറക്​ടർ ഷെഹീം മുഹമ്മദ്​ പറഞ്ഞു. ഇതിൽ സൗദിയിലെ ലുലു ഹൈപർമാർക്കറ്റുകളിലേക്ക്​ മാത്രമായി 5.8 കോടി ഡോളറിന്‍റെ ഇന്ത്യൻ ഉൽപന്നങ്ങൾ എത്തിയിട്ടുണ്ട്​. ഉൽപന്നങ്ങളുടെ വൈവിധ്യവും വൈപുല്യവും ഗുണനിലാരവുമായി ‘ഇന്ത്യ ഉത്സവി’ൽ ഉപഭോക്താക്കൾക്ക്​ ഏറ്റവും മികച്ച ഷോപ്പിങ്​ അനുഭവം പ്രദാനം ചെയ്യാൻ തങ്ങൾ ഒരുങ്ങിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saudi Indian AmbassadorDr Suhel Ajaz Khan
News Summary - I feel like coming back to my second home - Ambassador of India to Saudi Arabia
Next Story