ഹൈപ്പർ നെസ്റ്റോ 18ാം വാർഷികം, പ്രമോഷൻ പരിപാടികൾക്ക് ഞായറാഴ്ച തുടക്കം
text_fieldsഹൈപ്പർ നെസ്റ്റോ 18ാം വാർഷിക പ്രമോഷൻ പരിപാടികളെ കുറിച്ച് മാനേജ്മന്റെ് അധികൃതർ വാർത്തസമ്മേളനത്തിൽ വിശദീകരിക്കുന്നു
റിയാദ്: സൗദിയിലെ പ്രമുഖ ഹൈപ്പർ മാർക്കറ്റ് ശൃംഖലയായ ഹൈപ്പർ നെസ്റ്റോയുടെ 18ാം വാർഷിക പ്രമോഷൻ പരിപാടികൾക്ക് ഞായറാഴ്ച തുടക്കമാകും. സൗദി തലസ്ഥാന നഗരത്തിലെ വാണിജ്യ കേന്ദ്രമായ ബത്ഹയിൽ 18 വർഷം മുമ്പ് തുടക്കമിട്ട നെസ്റ്റോ വളരെ പെട്ടെന്ന് തന്നെ സാധാരണക്കാരന്റെ ബ്രാൻഡായി വളരുകയായിരുന്നു. 18 വർഷങ്ങൾക്കിടയിൽ 15 ഔട്ട്ലെറ്റുകളിലേക്കുള്ള വളർച്ച എന്നത് തീർത്തും അഭൂതപൂർവമായിരുന്നു. ഇന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നെസ്റ്റോ ശക്തമായ സാന്നിധ്യം അറിയിച്ചുകഴിഞ്ഞു.
രണ്ടുമാസം നീളുന്ന പ്രമോഷൻ പരിപാടികളാണ് വാർഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നെതന്ന് മാനേജ്മന്റെ് വാർത്തസമ്മേളനത്തിൽ അറിയിച്ചു. നവംബർ ഒമ്പതിന് തുടങ്ങി ഡിസംബർ അവസാനം വരെ പ്രമോഷൻ പരിപാടികൾ നീളും. ഈ കാലയളവിൽ ഹവർലി ഡീൽസ്, സ്റ്റോർ ഇവൻറ്സ് തുടങ്ങി വിപുലമായ പരിപാടികളാണ് ഹൈപ്പർ നെസ്റ്റോ ഒരുക്കിയിരിക്കുന്നത്. നവംബർ ഒമ്പത് മുതൽ 12 വരെ നാലു ദിവസം ഭാഗ്യശാലികളായ 224 ഉപഭോക്താക്കൾക്ക് ഫ്രീ ട്രോളി സമ്മാനിക്കും.
പ്രമോഷന്റെ ഭാഗമായി സൂപ്പർമാർക്കറ്റ്, ഫ്രഷ്, ഇലക്ട്രോണിക്സ്, മൊബൈൽസ്, സ്റ്റേഷനറീസ്, ഗാർമന്റെ്സ് തുടങ്ങി എല്ലാ ഡിപ്പാർട്ട്മെന്റിലും ഏറ്റവും മികച്ച ഓഫറുകളും ഏർപ്പെടുത്തിയിട്ടുണ്ട്. വാർത്തസമ്മേളനത്തിൽ ഓപറേഷൻ ഹെഡ് ഫഹദ് തോട്ടശേരി, ഹെഡ് ഓഫ് സൂപ്പർമാർക്കറ്റ് റിയാസ് കാവുങ്ങൽ, മാർക്കറ്റിങ് ഡയറക്ടർ ഫഹദ് മേയോൺ, ക്രീയേറ്റീവ് ഹെഡ് റയീസ് തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

