സൗദിയിലെ ആദ്യ ഹൈഡ്രജൻ ഇന്ധന സ്റ്റേഷൻ ആരംഭിച്ചു
text_fieldsജുബൈൽ: സൗദി അരാംകോയും എയർ പ്രൊഡക്റ്റ് കമ്പനിയും സംയുക്തമായി സ്ഥാപിച്ച സൗദിയിലെ ആദ്യ ഹൈഡ്രജൻ ഇന്ധന കേന്ദ്രം ദഹ്റാനിലെ ടെക്നോ വാലി സയൻസ് പാർക്കിൽ എയർ പ്രോഡക്റ്റ് സ് ടെക്നോളജി സെൻററിൽ ഉദ്ഘാടനം ചെയ്തു. വാഹനങ്ങൾക്ക് കംപ്രസ് ചെയ്ത ഹൈഡ്രജൻ വിതരണം ചെയ്യുന്നതിനായി സ്മാർട്ട് ഫ്യൂവൽ ഹൈഡ്രജൻ ഇന്ധന സാങ്കേതികവിദ്യ ഉൾപ്പെടുത്തിയ സ്റ്റേഷനാണ് പ്രവർത്തനസജ്ജമായത്. മലിനീകരണം കുറച്ച് കൂടുതൽ പരിസ്ഥിതി സൗഹൃദ വാഹന ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ശ്രമങ്ങളുടെ ആദ്യചുവട് എന്ന നിലയിലാണ് ഹൈഡ്രജൻ സ്റ്റേഷൻ ആരംഭിച്ചത്.
അരാംകോ സി.ഇ.ഒ അമിൻ അൽനാസർ, എയർ പ്രോഡക്റ്റ്സ് ചെയർമാൻ സെയ്ഫി ഖാസ്മി എന്നിവർ ചേർന്ന് ഉദ്ഘാടനം നിർവഹിച്ചു. ഗതാഗത മേഖലയിലെ ഹൈഡ്രജെൻറ സാധ്യതയും സുസ്ഥിര ഇന്ധനമെന്ന നിലയിൽ അതിെൻറ പ്രവർത്തനക്ഷമതയും തെളിയിക്കാൻ പദ്ധതി സഹായകമാകുമെന്ന് അരാംകോ സി.ഇ.ഒ അമിൻ അൽനാസർ പറഞ്ഞു. ലോകത്തിെൻറ വിവിധയിടങ്ങളിൽ ഇത്തരം സ്റ്റേഷനുകൾ സ്ഥാപിച്ചിട്ടുള്ള അമേരിക്കൻ കമ്പനിയായ എയർ പ്രോഡക്റ്റ്സ് സൗദിയിലെ ആദ്യത്തെ ഹൈഡ്രജൻ ഇന്ധന സെൽ വാഹന ഇന്ധന സ്റ്റേഷൻ നിർമിക്കുന്നതിനായി സൗദി അരാംകോയുമായി 2019 ജനുവരിയിലാണ് കരാറിൽ എത്തിയത്. ടൊയോട്ടയുമായി സഹകരിച്ചാണ് വാഹനങ്ങൾ സൗദിയിൽ എത്തിച്ചത്. ഭാവിയിൽ കൂടുതൽ ഇടങ്ങളിലേക്ക് വ്യാപിപ്പിക്കാനാണ് പദ്ധതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
