ഹൈദരാബാദ് സ്വദേശി റിയാദിൽ മരിച്ചു
text_fieldsറിയാദ്: ഹൃദയാഘാതത്തെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഇന്ത്യൻ യുവാവ് മരിച്ചു. ഹൈദരാബാദ് സ്വദേശി മുഹമ്മദ് യാസീൻ (36) റിയാദ് നാഷനൽ ഗാർഡ് ആശുപത്രിയിലാണ് മരിച്ചത്. പിതാവ്: മുഹമ്മദ് ശരീഫ്. മാതാവ്: റഹീമുന്നീസ. ഭാര്യ: അഫ്രീൻ ഫാത്തിമ.
മക്കൾ: തെൻസീല യാസീൻ, താഇഫ് യാസീൻ, ആരിഫ യാസീൻ. റിയാദിൽ ഖബറടക്കും. ഇതിനുള്ള നിയമനടപടികൾ പൂർത്തീകരിക്കാൻ റിയാദ് കെ.എം.സി.സി മലപ്പുറം ജില്ല വെൽഫെയർ വിങ് ആക്ടിങ് ചെയർമാൻ റിയാസ് തിരൂർക്കാട്, ട്രഷറർ റഫീഖ് ചെറുമുക്ക്, ജാഫർ വീമ്പൂർ എന്നിവർ നേതൃത്വം നൽകുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

