ഹുസൈന് ഹാജിക്ക് തനിമ യാത്രയയപ്പ് നല്കി
text_fieldsപ്രവാസം അവസാനിപ്പിച്ച് മടങ്ങുന്ന ഹുസൈന് ഹാജിക്ക് തനിമ ജിദ്ദ നോർത്ത് സോൺ യാത്രയയപ്പ് നൽകിയപ്പോൾ
ജിദ്ദ: രണ്ടു പതിറ്റാണ്ടായി ഹജ്ജ് സേവന രംഗത്ത് നിറസാന്നിധ്യമായ പൊന്മള സ്വദേശി ഹുസൈന് ഹാജി പ്രവാസത്തോട് വിട പറയുന്നു. നാലു പതിറ്റാണ്ടായി സൗദി അറേബ്യയിലുള്ള അദ്ദേഹത്തിന് തനിമ ജിദ്ദ നോര്‍ത്ത് സോണ്‍ യാത്രയയപ്പ് നല്കി. തനിമ അഖില സൗദി സെക്രട്ടറി എന്‍.കെ. റഹീം ഉപഹാരം കൈമാറി. പ്രസിഡന്റ് സി.എച്ച്. ബഷീര്‍ അധ്യക്ഷത വഹിച്ചു.
ഹജ്ജ് സേവനത്തില്‍ പങ്കെടുത്ത വളന്റിയര്‍മാര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണവും ചടങ്ങില്‍ നടന്നു. മുഹമ്മദലി പട്ടാമ്പി, എം.പി. അഷ്റഫ്, അബ്ദുസ്സലാം പാലത്തിങ്ങല്‍, ഷമീര്‍ പാലക്കോടന്‍, അബ്ദുല്‍ ലത്തീഫ് കരിങ്ങനാട് തുടങ്ങിയവര്‍ സംസാരിച്ചു. ഹുസൈന് ഹാജി മറുപടി പ്രസംഗം നിര്‍വഹിച്ചു.
നാലു പതിറ്റാണ്ട് കാലത്തെ കമ്പനി സര്‍വിസ് ആനുകൂല്യം പോലും ലഭിക്കാതെയാണ് മടങ്ങുന്നതെങ്കിലും ജിദ്ദയിലെ ജനസേവന രംഗം വിടുന്നതിലാണ് സങ്കടമെന്ന് അദ്ദേഹം പറഞ്ഞു. ജനസേവന വിഭാഗം കോഓഡിനേറ്റര്‍ മുനീര്‍ ഇബ്രാഹിം സ്വാഗതം പറഞ്ഞു. അമാന്‍ അലി സനോജ് ഖിറാഅത്ത് നടത്തി. ഇ.കെ. നൗഷാദ്, ഇ.പി. സിറാജ് തുടങ്ങിയവര്‍ നേതൃത്വം നല്കി.

