Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightജുബൈൽ ജവാസത്തിൽ...

ജുബൈൽ ജവാസത്തിൽ ഹുറൂബിലായവർക്ക് പൊതുമാപ്പ് നൽകാൻ നടപടി തുടങ്ങി 

text_fields
bookmark_border

ജുബൈൽ : ഹുറൂബിലുള്ള പ്രവാസികൾക്ക് പൊതുമാപ്പിൽ  നാടണയുന്നതിന് ജുബൈൽ ജവാസാത് ഓഫീസിൽ നടപടി തുടങ്ങി. ഇഖാമ നമ്പറും എംബസി വിതരണം ചെയ്യുന്ന എമർജൻസി സർട്ടിഫിക്കറ്റുമായി എത്തിയാൽ എത്രയും വേഗത്തിൽ  ഔട്ട് പാസ്സ് നൽകുമെന്ന്  ജവാസാത്ത് മേധാവി അബ്ദുല്ല മുഹമ്മദ് അൽബശീർ അറിയിച്ചു. ഇതിനായി അപോയിൻറ്​മ​െൻറ്​ എടുക്കേണ്ടതില്ല.  എന്നാൽ ഇഖാമ നമ്പർ ഇല്ലാത്തവർക്ക് ഈ സേവനം ലഭ്യമാകില്ല. നിലവിൽ കിഴക്കൻ പ്രവിശ്യയിൽ ദമ്മാമിന് പുറമെ  അൽഅഹ്​സ,  ഹാഫർഅൽ ബാതിൻ, ഖഫ്ജി, ജുബൈൽ എന്നിവിടങ്ങളിൽ ഔട്ട് പാസ്സ് വിതരണം ആരംഭിച്ചിട്ടുണ്ട്. ദമ്മാമിൽ  91 ലെ ഡീപോർട്ടഷൻ സെൻ്ററിലും ബാക്കി എല്ലായിടത്തും ജവാസത്തിലുമാണ് ഔട്ട് പാസ്സ് നൽകുന്നത്. ജുബൈൽ ഒഴികെയുള്ള സ്​ഥലങ്ങളിൽ നേരത്തെ എടുത്ത അപോയിൻറ്​മ​െൻറ്​ അനുസരിച്ചാണ് വിതരണം ക്രമീകരിച്ചിട്ടുള്ളത്. ഇവിടങ്ങളിൽ ഇപ്പോൾ അപേക്ഷിക്കുന്നവർക്ക് തിരക്ക് കാരണം അപോയിൻറ്​മ​െൻറ്​ ലഭിക്കുന്നില്ല എന്ന് റിപ്പോർട്ടുണ്ട്.   


ജുബൈലിൽ അപോയിൻറ്​മ​െൻറ്​ എടുക്കാനുള്ള സംവിധാനമില്ല. നേരിട്ട് ചെന്നാൽ അന്ന് തന്നെ ഔട്ട്പാസ്​ നൽകും. അബ്ദുല്ല മുഹമ്മദ് അൽബശീർ െൻ്റ നേതൃത്വത്തിൽ കാര്യക്ഷമമായ പ്രവർത്തനങ്ങളാണ് പൊതുമാപ്പ് വിഷയത്തിൽ ഉള്ളതെന്ന് സാമൂഹ്യ പ്രവർത്തകർ അറിയിച്ചു.  ജുബൈലിൽ  പൊതുമാപ്പ് ആവശ്യക്കാരുടെ എണ്ണത്തിൽ കഴിഞ്ഞയാഴ്ച കാര്യമായ കുറവനുണ്ടായിരുന്നു.  ഈ ആഴ്ച നേരിയ തോതിൽ വർധിച്ചിട്ടുണ്ട് . ആവശ്യക്കാരുടെ തിരക്ക് കുറഞ്ഞതോടെ പ്രവർത്തനം   നിർത്തിവെക്കാനുള്ള വി.എഫ്.എസിെൻ്റ തീരുമാനം തത്കാലം നീട്ടിവെച്ചിരിക്കുകയാണ്. ഈ ആഴ്ചയിൽ  ഒരാഴ്ചയിൽ 30 ഓളം  പൊതുമാപ്പ് അപേക്ഷകർ ഇ.സി എടുക്കാൻ എത്തിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:huroob
News Summary - hurub
Next Story