വേട്ടയാടപ്പെടുന്ന മനുഷ്യരുടെ ശബ്ദമാവുക -ഷിബു മീരാന്‍
text_fieldsറിയാദ് കെ.എം.സി.സി കോഴിക്കോട് ജില്ല കമ്മിറ്റി സംഘടിപ്പിച്ച പരിപാടിയിൽ മുസ്ലിം യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡൻറ് ഷിബു മീരാന്‍ സംസാരിക്കുന്നു
റിയാദ്: വേട്ടയാടപ്പെടുന്ന മനുഷ്യരുടെ ശബ്ദമാകണമെന്ന് മുസ്ലിം യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡൻറ് ഷിബു മീരാന്‍ പറഞ്ഞു. റിയാദ് കെ.എം.സി.സി കോഴിക്കോട് ജില്ല കമ്മിറ്റി കടപ്പുറത്ത് നടത്തുന്ന മുസ്ലിം ലീഗ് സമ്മേളനത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ബത്ഹ അപ്പോളോ ഡിമോറോ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച സോളിഡാരിറ്റി മീറ്റില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
വെറുപ്പിെൻറ രാഷ്ട്രീയം പറഞ്ഞ് വംശീയ അജണ്ടകള്‍ തുടരുേമ്പാൾ സ്വത്വം, വിശ്വാസം, അവകാശം എന്നിവ ഉയര്‍ത്തിപ്പിടിച്ച് അവസാനശ്വാസംവരെ ഇന്ത്യയുടെ മണ്ണില്‍ അഭിമാനത്തോടെ ജീവിക്കും എന്ന് പ്രഖ്യാപിക്കുന്ന രാഷ്ട്രീയമാണ് മുസ്ലിം ലീഗിെൻറത്.
പൗരത്വ വിഷയത്തില്‍ പങ്കുകൊണ്ട എല്ലാവരെയും ഭീകരവാദികളാക്കി ചിത്രീകരിക്കുന്ന ഭരണകൂട ഭീകരതക്കെതിരെ ഐഡൻറിറ്റി നിലനിര്‍ത്തി അചഞ്ചലമായി നിലനില്‍ക്കേണ്ടതുണ്ട്. രാജ്യത്തെ വേട്ടയാടപ്പെടുന്ന മനുഷ്യരുടെ ശബ്ദമാകാനാണ് ഈ മഹാപ്രസ്ഥാനം എന്ന തിരിച്ചറിവോടെ മുന്നേറ്റം ചരിത്രത്തില്‍ പരാജയപ്പെട്ടുപോകുന്ന ഒന്നല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നാഷനല്‍ കമ്മിറ്റി വര്‍ക്കിങ് പ്രസിഡൻറ് അഷ്റഫ് വേങ്ങാട്ട് ഉദ്ഘാടനം ചെയ്തു. കെ.എം.സി.സി കോഴിക്കോട് ജില്ല പ്രസിഡൻറ് നജീബ് നെല്ലാങ്കണ്ടി അധ്യക്ഷത വഹിച്ചു. സെന്‍ട്രല്‍ കമ്മിറ്റി ട്രഷറര്‍ യു.പി. മുസ്തഫ, ഓര്‍ഗനൈസിങ് സെക്രട്ടറി ജലീല്‍ തിരൂര്‍, നാസര്‍ മാങ്കാവ് എന്നിവര്‍ സംസാരിച്ചു.
ജില്ലാ ഭാരവാഹികള്‍ ചേര്‍ന്ന് ഷിബു മീരാന്‍ ഷാള്‍ അണിയിച്ചു. ‘മാപ്പിളപ്പാട്ട് സാഹിത്യം നമുക്ക് പാടിപ്പറഞ്ഞ് കേള്‍ക്കാം’ എന്ന വിഷയത്തില്‍ സലീം ചാലിയം നേതൃത്വം നല്കി. ഖത്തര്‍ വേള്‍ഡ് കപ്പില്‍ കുന്ദമംഗലം മണ്ഡലം കമ്മിറ്റി നടത്തിയ പ്രവചനമത്സരത്തില്‍ ഒന്നാംസ്ഥാനം നേടിയ അബ്ദുല്‍ ഖാദര്‍ കാരന്തൂരിന് ഷിബു മീരാന്‍ സമ്മാനം നല്കി.
ജില്ല ഭാരവാഹികളായ റാഷിദ് ദയ, ഹനീഫ മൂർക്കനാട്, ലത്തീഫ് മടവൂര്‍, ശമീര്‍ പറമ്പത്ത്, റഷീദ് പടിയങ്ങല്‍, സമദ് പെരുമുഖം, ഷൗക്കത്ത് പന്നിയങ്കര എന്നിവര്‍ പരിപാടികള്‍ നിയന്ത്രിച്ചു. ജില്ല ജനറല്‍ സെക്രട്ടറി അബ്ദുറഹ്മാന് ഫറോക്ക് സ്വാഗതവും ട്രഷറര്‍ ജാഫര്‍സാദിഖ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

