ഗസ്സയിൽ മാനുഷിക ഇടനാഴികൾ അടിയന്തരമായി തുറക്കണം -സൗദി
text_fieldsസൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാനും യൂറോപ്യൻ യൂനിയൻ പ്രതിനിധി ജോസെപ് ബോറെലും കൂടിക്കാഴ്ച നടത്തിയപ്പോൾ
ജിദ്ദ: ഗസ്സയിലെ കുട്ടികൾക്കും സ്ത്രീകൾക്കും സാധാരണക്കാർക്കും ആശ്വാസം നൽകുന്നതിന് അടിയന്തര മാനുഷിക ഇടനാഴികൾ ഒരുക്കേണ്ടതുണ്ടെന്ന് സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ പറഞ്ഞു. ബഹ്റൈൻ ഡയലോഗിന്റെ ഭാഗമായി മനാമയിൽ യൂറോപ്യൻ യൂനിയൻ ഫോർ ഫോറിൻ അഫയേഴ്സ് ആൻഡ് സെക്യൂരിറ്റി പോളിസിയുടെ ഉന്നത പ്രതിനിധി ജോസെപ് ബോറെലുമായി നടത്തിയ കൂടിക്കാഴ്ചക്കിടയിലാണ് ഇക്കാര്യം പറഞ്ഞത്. ഗസ്സയിലെ സിവിലിയന്മാർക്കെതിരെ ഇസ്രായേൽ അധിനിവേശ സേന നടത്തുന്ന അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെ എല്ലാ നഗ്നമായ ലംഘനങ്ങൾക്കെതിരെയും നിലകൊള്ളാൻ വിദേശകാര്യ മന്ത്രി അന്താരാഷ്ട്ര സമൂഹത്തോട് ആഹ്വാനം ചെയ്തു.
ഫ്രഞ്ച് വിദേശകാര്യമന്ത്രി കാതറിൻ കൊളോണയുമായും വിദേശകാര്യ മന്ത്രി ഫോണിൽ സംസാരിച്ചു. ഗസ്സയിൽ ഉടനടി വെടിനിർത്തലിന്റെയും അവിടേക്ക് അടിയന്തരവും ആവശ്യമായതുമായ സഹായം എത്തിക്കാൻ മാനുഷിക, ദുരിതാശ്വാസ സംഘടനകളെ അനുവദിക്കേണ്ടതിന്റെ പ്രാധാന്യം സംസാരത്തിനിടെ വിദേശകാര്യ മന്ത്രി പറഞ്ഞു. അന്താരാഷ്ട്ര പ്രമേയങ്ങൾക്ക് അനുസൃതമായി പ്രതിസന്ധി അവസാനിപ്പിക്കുന്നതിനുള്ള രാഷ്ട്രീയ പരിഹാരങ്ങളെ പിന്തുണക്കേണ്ടതിന്റെയും ഫലസ്തീനികളുടെ നിർബന്ധിത കുടിയിറക്കം തടയേണ്ടതിന്റെയും പ്രാധാന്യം വിദേശകാര്യ മന്ത്രി ഊന്നിപ്പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

