Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_right...

മ​നു​ഷ്യ​കേ​ന്ദ്രീ​കൃ​ത​മാ​യ വി​ക​സ​നം ഉ​പേ​ക്ഷി​ക്ക​ണം –ക​ൽ​പ​റ്റ നാ​രാ​യ​ണ​ൻ

text_fields
bookmark_border
മ​നു​ഷ്യ​കേ​ന്ദ്രീ​കൃ​ത​മാ​യ വി​ക​സ​നം ഉ​പേ​ക്ഷി​ക്ക​ണം –ക​ൽ​പ​റ്റ നാ​രാ​യ​ണ​ൻ
cancel
camera_alt

‘പ്ര​വാ​സി പ​ച്ച​പ്പ്’ പ​രി​സ്‌​ഥി​തി കാ​മ്പ​യി​ൻ പ്ര​ശ​സ്ത സാ​ഹി​ത്യ​കാ​ര​ൻ ക​ൽ​പ​റ്റ നാ​രാ​യ​ണ​ൻ ഉ​ദ്‌​ഘാ​ട​നം ചെ​യ്യു​ന്നു 

റി​യാ​ദ്: മ​നു​ഷ്യ​ൻ മാ​ത്ര​മ​ല്ല, ഈ ​ഭൂ​മി​യി​ൽ വേ​റെ​യും ജീ​വ​ജാ​ല​ങ്ങ​ളു​ണ്ടെ​ന്ന് മ​ന​സ്സി​ലാ​ക്കി, ഭൂ​മി​യെ കേ​ന്ദ്ര​സ്ഥാ​ന​ത്ത് നി​ർ​ത്തി​വേ​ണം വി​ക​സ​ന​ന​യം രൂ​പ​വ​ത്​​ക​രി​ക്കേ​ണ്ട​തെ​ന്ന് പ്ര​ശ​സ്ത ക​വി​യും നോ​വ​ലി​സ്​​റ്റു​മാ​യ ക​ൽ​പ​റ്റ നാ​രാ​യ​ണ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

നാ​ഗ​രി​ക​രും ഗ്രാ​മീ​ണ​രും ത​മ്മി​ലു​ള്ള വൈ​ജാ​ത്യ​ങ്ങ​ൾ നേ​ർ​ത്തു​വ​രു​ക​യാ​ണ്. കോ​ൺ​ക്രീ​റ്റ് കാ​ടു​ക​ൾ ത​ഴ​ച്ചു​വ​ള​ർ​ന്ന്​ 15 വ​ർ​ഷ​ത്തി​ന​കം കേ​ര​ളം ഒ​റ്റ ന​ഗ​ര​മാ​യി മാ​റു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പ​രി​സ്ഥി​തി സ്നേ​ഹ​വും ആ​ച​ര​ണ​വു​മെ​ല്ലാം വ​ഴി​പാ​ടു​ക​ളാ​യി മാ​റി, പാ​രി​സ്ഥി​തി​ക പ​ഠ​ന​ങ്ങ​ൾ കേ​വ​ലം അ​ക്കാ​ദ​മി​ക വി​ഷ​യ​ങ്ങ​ളാ​യെ​ന്നും അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു. പ്ര​വാ​സി സാം​സ്കാ​രി​ക വേ​ദി റി​യാ​ദ് ഘ​ട​കം പ​രി​സ്‌​ഥി​തി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച്​ സം​ഘ​ടി​പ്പി​ച്ച 'പ്ര​വാ​സി പ​ച്ച​പ്പ്' കാ​മ്പ​യി​െൻറ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

പ്ര​കൃ​തി​യു​ടെ ഭാ​ഷ​യും രോ​ദ​ന​വും ക​ല​ഹ​വു​മെ​ല്ലാം നാം ​തി​രി​ച്ച​റി​യാ​തെ പോ​കു​മ്പോ​ഴാ​ണ് അ​ത് ചി​ല​പ്പോ​ൾ ന​മു​ക്കെ​തി​രെ പ്ര​തി​ക​രി​ക്കു​ന്ന​ത്. പേ​മാ​രി​യെ​ന്നും സൂ​നാ​മി​യെ​ന്നും കോ​വി​ഡെ​ന്നു​മൊ​ക്കെ നാം ​അ​തി​നെ സൗ​ക​ര്യം​പോ​ലെ വി​ളി​ക്കു​ന്നു. ഇ​ന്ന് ഞാ​റ്റു​വേ​ല​ക​ളി​ല്ല, ന്യൂ​ന​മ​ർ​ദ​മേ​യു​ള്ളൂ. ന​മ്മു​ടെ ക​ല​ണ്ട​റു​ക​ൾ, ആ​വാ​സ​വ്യ​വ​സ്ഥ​ക​ൾ എ​ല്ലാം പ്ര​കൃ​തി റ​ദ്ദു​ചെ​യ്തി​രി​ക്കു​ന്നു. അ​ശാ​സ്ത്രീ​യ​മാ​യ നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ൾ, ജൈ​വ​മ​ണ്ഡ​ല​ത്തെ വി​സ്മ​രി​ക്കു​ന്ന വി​ക​സ​ന​ങ്ങ​ൾ എ​ന്നി​വ​യാ​ണ​തി​ന് കാ​ര​ണം. സൈ​ല​ൻ​റ്​ വാ​ലി, മാ​വൂ​ർ ഗോ​ളി​യോ​ർ റ​യോ​ൺ​സ്, എ​ൻ​ഡോ​സ​ൾ​ഫാ​ൻ, പ്ലാ​ച്ചി​മ​ട തു​ട​ങ്ങി പാ​രി​സ്ഥി​തി​ക വി​ഷ​യ​ങ്ങ​ളി​ൽ നാം ​ന​ട​ത്തി​യ പോ​രാ​ട്ട​ത്തി​െൻറ ച​രി​ത്രം ഓ​ർ​ക്കു​ക​യും ഈ ​ഭൂ​മി വ​രും ത​ല​മു​റ​ക്കു​കൂ​ടി അ​വ​കാ​ശ​പ്പെ​ട്ട​താ​ണെ​ന്നു​ള്ള ചി​ന്ത ന​മ്മെ ന​യി​ക്കു​ക​യും വേ​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പ്ര​വാ​സി സാം​സ്കാ​രി​ക വേ​ദി പ്ര​സി​ഡ​ൻ​റ്​ സാ​ജു ജോ​ർ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി അ​സീ​സ് ഒ​രു​മാ​സം നീ​ണ്ടു​നി​ൽ​ക്കു​ന്ന കാ​മ്പ​യി​ൻ വി​ശ​ദീ​ക​രി​ച്ചു. അ​മ്മു എ​സ്. പ്ര​സാ​ദ്, ബ​രി​ഷ് ചെ​മ്പ​ക​ശ്ശേ​രി എ​ന്നി​വ​ർ ക​വി​ത​ക​ളാ​ല​പി​ച്ചു. സി.​സി അം​ഗ​ങ്ങ​ളാ​യ അ​ഡ്വ. റെ​ജി സ്വാ​ഗ​ത​വും ജാ​സ്മി​ൻ അ​ഷ്‌​റ​ഫ് ന​ന്ദി​യും പ​റ​ഞ്ഞു. നൈ​സി സ​ജ്ജാ​ദ് അ​വ​താ​ര​ക​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RiyadhKalpata Narayanan
News Summary - Human-centered development must be abandoned - Kalpata Narayanan
Next Story