ഹജ്ജ് സീസൺ: ഒരുക്കങ്ങൾ പൂർത്തിയായി - ജിദ്ദ വിമാനത്താവള മേധാവി
text_fieldsജിദ്ദ: ഹജ്ജിെൻറ ഒരുക്കങ്ങൾ പൂർത്തിയായതായും ഉംറ സീസൺ വിജയകരമായിരുന്നുവെന്നും ജിദ്ദ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവള ഒാഫീസ് അറിയിച്ചു. ശവ്വാൽ 15 ഞായറാഴ്ച രാവിലെ ഉംറ തീർഥാടകരെയും വഹിച്ച അവസാന വിമാനം കൈറോവിലേക്ക് പറന്നു. സഫറിൽ ആരംഭിച്ച് ഇക്കഴിഞ്ഞ ഞായറാഴ്ച അവസാനിച്ച സീസണിൽ ജിദ്ദ വിമാനത്താവളം വഴി 8.5 ദശലക്ഷം ഉംറ തീർഥാടകർ വരികയും പോകുകയും ചെയ്തിട്ടുണ്ട്. 28000 സർവീസുകളിലായി 4.2 ദശലക്ഷം തീർഥാടകർ വരികയും 29000 ത്തിലധികം സർവീസുകളിലായി ഏകദേശം 4.3 ദശലക്ഷം പേർ തിരിച്ചുപോകുകയും ചെയ്തിട്ടുണ്ട്. വലിയ പുരോഗതിയാണ് ഉംറ സീസണിലുണ്ടായിരിക്കുന്നത്. തീർഥാടകരുടെ യാത്രാനടപടികൾ വേഗത്തിൽ പൂർത്തിയാക്കാനും നടപടികൾക്കായുള്ള കാത്തിരിപ്പ് 10 മിനുട്ടിലും കുറക്കാനും സാധിച്ചിട്ടുണ്ട്. വിഷൻ 2030, ദേശീയ പരിവർത്തന പദ്ധതി 2020 ലക്ഷ്യമിട്ടാണിത്. വരും വർഷങ്ങളിൽ ജിദ്ദ വിമാനത്താവളം വഴിയെത്തുന്ന തീർഥാടകരുടെ എണ്ണം കൂടുമെന്ന് വിമാനത്താവള ഒാഫീസ് വ്യക്തമാക്കി.
27 ഗവൺമെൻറ്, സ്വകാര്യ വകുപ്പുകളെ പ്രതിനിധീകരിച്ച് പതിനായിരത്തിലധികം പേർ തീർഥാടകരുടെ സേവനത്തിനുണ്ടായിരുന്നുവെന്ന് ജിദ്ദ വിമാനത്താവള മേധാവി എൻജിനീയർ അബ്ദുല്ല ബിൻ മുസ്ഇദ് അൽറീമി പറഞ്ഞു. തീർഥാടകർക്ക് ആവശ്യമായ ഒരുക്കങ്ങൾ വിമാനത്താവളത്തിൽ ബന്ധപ്പെട്ട വകുപ്പുകൾക്ക് കീഴിൽ ഒരുക്കിയിരുന്നു. ഹജ്ജ് തീർഥാടകരെ സ്വീകരിക്കുന്നതിന് ബന്ധപ്പെട്ട ഗവൺമെൻറ് സ്വകാര്യ വകുപ്പുകളുടെ പങ്കാളിത്തത്തോടെ വിമാനത്താവളത്തിലെ ഒരുക്കങ്ങൾ പൂർത്തിയാക്കിയിട്ടുണ്ട്. തീർഥാടകർക്കാവശ്യമായ സേവനങ്ങൾ വേഗത്തിൽ ലഭ്യമാക്കാൻ ദിവസവും യോഗങ്ങൾ നടന്നുവരികയാണ്. ഹജ്ജ് ഉംറ ടെർമിനലിൽ 14 ഹാളുകളുണ്ട്. 26 വിമാനങ്ങൾ പാർക്ക് ചെയ്യാൻ സൗകര്യമുണ്ട്. പത്ത് എയ്റോ ബ്രിഡ്ജുകളും 18 ഗേറ്റുകളും 143 പാസപോർട്ട് കൗണ്ടറുകളും ഹജ്ജ് മന്ത്രാലയത്തിന് കീഴിലെ ഉദ്യോഗസ്ഥർക്കായി 120 കൗണ്ടറുകളും 254 യാത്ര കൗണ്ടറുകമുണ്ട്. ലഗേജ് ബെൽറ്റിന് 1180 മീറ്റർ നീളമുണ്ട്. വി.െഎ.പി, ഫസ്റ്റ് കളാസ് യാത്രക്കാർക്ക് രണ്ട് ഹാളുകളും 123 റൂമുകളുള്ള ഹോട്ടലും റസ്റ്റാറൻറുകളും കച്ചവട കേന്ദ്രങ്ങളും വെയ്റ്റിങ് സ്ഥലങ്ങളും 32 ശൗച്യാലയങ്ങളും നമസ്ക്കരിക്കാനുള്ള സൗകര്യങ്ങളും ഹജ്ജ് ടെർമിനിലുണ്ടെന്ന്വിമാനത്താവള മേധാവി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
