Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗദി വ്യവസായ മേഖലക്ക്...

സൗദി വ്യവസായ മേഖലക്ക് വൻ ഇളവ്: വിദേശ തൊഴിലാളികളുടെ ​പ്രതിമാസ ലെവി നിർത്തലാക്കി

text_fields
bookmark_border
സൗദി വ്യവസായ മേഖലക്ക് വൻ ഇളവ്: വിദേശ തൊഴിലാളികളുടെ ​പ്രതിമാസ ലെവി നിർത്തലാക്കി
cancel
Listen to this Article

റിയാദ്: വ്യവസായ മേഖലക്ക്​ ആശ്വാസമായി വൻകിട വ്യവസായ സ്ഥാപനങ്ങളിലും ഫാക്​ടറികളിലും ജോലി ചെയ്യുന്ന വിദേശി തൊഴിലാളികൾക്കുള്ള പ്രതിമാസ ലെവി പൂർണമായും നിർത്തലാക്കാൻ സൗദി മന്ത്രിസഭയുടെ തീരുമാനം. തൊഴിലാളികളുടെ മേൽ പ്രതിമാസം 800 റിയാൽ എന്ന നിലയിൽ ഈടാക്കുന്ന സർക്കാർ ഫീസ്​ ഒഴിവാക്കുന്ന​ സുപ്രധാന തീരുമാനമാണ്​​ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാ​െൻറ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗം കൈക്കൊണ്ടത്​. നേരത്തെ താൽക്കാലികാടിസ്ഥാനത്തിൽ ലെവിയിൽ ഇളവ്​ അനുവദിച്ചിരുന്നു. ഇപ്പോൾ ലെവി പൂർണമായും ഒഴിവാക്കുകയാണ്​.​

ഇക്കണോമിക് ആൻഡ് ഡെവലപ്‌മെൻറ്​ അഫയേഴ്‌സ് കൗൺസിൽ സമർപ്പിച്ച ശിപാർശയുടെ അടിസ്ഥാനത്തിലാണ്​ തീരുമാനം. രാജ്യത്തെ വ്യവസായ മേഖലയുടെ വളർച്ച ലക്ഷ്യമിട്ടും നിക്ഷേപകർക്ക് കൂടുതൽ സൗകര്യങ്ങൾ ഒരുക്കുന്നതി​െൻറയും ഭാഗമായാണ് നടപടി. ഇത് സൗദിയിലെ ചെറുകിട, ഇടത്തരം വ്യവസായ സ്ഥാപനങ്ങൾക്ക് വലിയ ആശ്വാസമാകും.

സൗദിയുടെ വ്യാവസായിക മേഖലക്ക്​ രാജ്യം നൽകിവരുന്ന സമാനതകളില്ലാത്ത പിന്തുണയുടെയും ശാക്തീകരണത്തി​െൻറയും തുടർച്ചയായാണ് ഈ തീരുമാനം വിലയിരുത്തപ്പെടുന്നത്. രാജ്യത്തെ ഫാക്ടറികളെ ശാക്തീകരിക്കുക, അവയുടെ നിലനിൽപ്പ് ഉറപ്പാക്കുക, ആഗോളതലത്തിൽ അവയുടെ മത്സരക്ഷമത വർധിപ്പിക്കുക എന്നതിലുപരി ‘വിഷൻ 2030’-​െൻറ ഭാഗമായി എണ്ണയിതര വരുമാനം വർധിപ്പിക്കാനും വ്യവസായവൽക്കരണം വേഗത്തിലാക്കാനുമുള്ള സൗദി സർക്കാരി​െൻറ നീക്കങ്ങൾക്ക് ഈ തീരുമാനം വലിയ ഉണർവ് നൽകും.

ഫാക്ടറികൾക്ക് മേലുള്ള സാമ്പത്തിക ഭാരം കുറയ്ക്കുന്നതിലൂടെ, സൗദിയിൽ നിർമിക്കുന്ന ഉൽപ്പന്നങ്ങൾക്ക് അന്താരാഷ്​ട്ര വിപണിയിൽ കുറഞ്ഞ വിലക്ക്​ മത്സരിക്കാൻ സാധിക്കും. ഇത് കയറ്റുമതി വർധിപ്പിക്കുന്നതിന് സഹായിക്കും. നിലവിലുള്ള ദേശീയ ഫാക്ടറികളുടെ പ്രവർത്തനം കൂടുതൽ സുഗമമാക്കാനും സാമ്പത്തിക പ്രതിസന്ധികളില്ലാതെ അവയ്ക്ക് മുന്നോട്ട് പോകാനും ഈ തീരുമാനം കരുത്തുപകരും. വ്യവസായ മേഖലയിലെ വിദേശ തൊഴിലാളികളുടെ ലെവി ഒഴിവാക്കുന്നതോടെ കൂടുതൽ പുതിയ നിക്ഷേപങ്ങൾ ഈ രംഗത്തേക്ക് കടന്നുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saudi NewsSaudi Cabinet DecisionSaudi Industrial DevelopmentLevy on foreign domestic workers
News Summary - Huge relief for Saudi industry: Cabinet decides to abolish levy on foreign workers
Next Story