Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇന്ത്യൻ പ്രവാസികൾക്ക് സന്തോഷ വാർത്ത, ‘എൻജാസ് പേ’ വഴി പണമയക്കുന്നവർക്ക്​ വമ്പൻ ഓഫറുകൾ

text_fields
bookmark_border
ഒരു ശതമാനം ക്യാഷ്ബാക്കും 10 ലക്ഷം രൂപ സമ്മാനവും
ഇന്ത്യൻ പ്രവാസികൾക്ക് സന്തോഷ വാർത്ത, ‘എൻജാസ് പേ’ വഴി പണമയക്കുന്നവർക്ക്​ വമ്പൻ ഓഫറുകൾ
cancel

റിയാദ്: സൗദി അറേബ്യയിലെ പ്രമുഖ ഡിജിറ്റൽ മണി ട്രാൻസ്ഫർ ആപ്പായ എൻജാസ് പേ (Enjaz Pay), പ്രവാസി ഉപഭോക്താക്കൾക്കായി ആകർഷകമായ സമ്മാനങ്ങളും ആനുകൂല്യങ്ങളും ഉൾപ്പെടുത്തിയുള്ള ‘മില്യണയർ’ കാമ്പയിന് തുടക്കം കുറിച്ചു. പ്രശസ്ത അന്താരാഷ്​ട്ര ധനകാര്യ ശൃംഖലയായ ‘ട്രാൻസ്ഫാസ്​റ്റു’മായി സഹകരിച്ച് അവതരിപ്പിക്കുന്ന ഈ വൻപദ്ധതി മൂന്ന് മാസക്കാലമാണ് നീണ്ടുനിൽക്കുക.

ഇന്ത്യയിലേക്ക് പണമയക്കുന്ന പ്രവാസികൾക്ക് മികച്ച സാമ്പത്തിക ലാഭവും സുരക്ഷിതത്വവും ഉറപ്പാക്കുന്ന രീതിയിലാണ് ഈ കാമ്പയിൻ വിഭാവനം ചെയ്തിരിക്കുന്നത്. കാമ്പയിൻ കാലയളവിൽ ഇന്ത്യയിലേക്ക് പണമയക്കുന്ന എല്ലാ ഉപഭോക്താക്കൾക്കും അവർ അയക്കുന്ന തുകയുടെ ഒരു ശതമാനം ക്യാഷ്ബാക്ക് പൂർണമായും എൻജാസ് പേ ഉറപ്പുനൽകുന്നുണ്ട്. ഇതിന് പുറമെ യാതൊരുവിധ ഫീസുകളുമില്ലാതെ തികച്ചും സൗജന്യമായി പണമയക്കാമെന്നതും വിപണിയിലെ ഏറ്റവും മികച്ച എക്സ്ചേഞ്ച് റേറ്റ് ലഭ്യമാക്കുമെന്നതും ഈ പദ്ധതിയുടെ പ്രധാന സവിശേഷതകളാണ്. എൻജാസ് പേ വഴി അയക്കുന്ന പണം യാതൊരുവിധ കാലതാമസവുമില്ലാതെ നിമിഷങ്ങൾക്കകം നാട്ടിൽ സുരക്ഷിതമായി എത്തിച്ചേരും.

വിപുലമായ നറുക്കെടുപ്പുകളാണ് ഈ കാമ്പയി​െൻറ ഭാഗമായി എൻജാസ് പേ ഒരുക്കിയിട്ടുള്ളത്. പദ്ധതി കാലയളവിലെ ഓരോ മാസവും തിരഞ്ഞെടുക്കപ്പെടുന്ന ഭാഗ്യശാലിക്ക് ഒരു ലക്ഷം രൂപ വീതം സമ്മാനം ലഭിക്കും. കൂടാതെ, മൂന്ന് മാസത്തെ കാമ്പയിൻ പൂർത്തിയാകുമ്പോൾ നടത്തുന്ന മെഗാ നറുക്കെടുപ്പിലൂടെ ഭാഗ്യശാലിയായ ഒരു വിജയിക്ക് 10 ലക്ഷം രൂപയുടെ ബമ്പർ സമ്മാനവും സ്വന്തമാക്കാവുന്നതാണ്.

എൻജാസ് ശാഖകൾ വഴിയോ എൻജാസ് പേ മൊബൈൽ ആപ്പ് വഴിയോ പ്രവാസികൾക്ക് ഈ പദ്ധതിയിൽ പങ്കാളികളാകാൻ സാധിക്കും. എന്നാൽ, എൻജാസ് പേ ആപ്പ് ഉപയോഗിച്ച് പണമയക്കുന്നവർക്ക് ഓരോ ഇടപാടിനും രണ്ട് പോയിൻറുകൾ വീതം അധികമായി ലഭിക്കുന്നതാണ്. പൊതുജനങ്ങൾക്കിടയിൽ ഡിജിറ്റൽ പണമിടപാടുകൾ കൂടുതൽ വേഗത്തിലും സുരക്ഷിതമായും വ്യാപിപ്പിക്കുക, കൂടുതൽ ആളുകളെ ഡിജിറ്റൽ ട്രാൻസ്ഫറുകളിലേക്ക് ആകർഷിക്കുക എന്നിവയാണ് ഈ പദ്ധതിയിലൂടെ കമ്പനി ലക്ഷ്യമിടുന്നത്. ആൻഡ്രോയിഡ്, ഐ.ഒ.എസ് ഉപഭോക്താക്കൾക്കായി ഗൂഗിൾ പ്ലേ സ്റ്റോറിലും ആപ്പ് സ്റ്റോറിലും എൻജാസ് പേ ആപ്പ് ലഭ്യമാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Good news for Indian expats: Huge offers for money transfers via 'Enjaz Payment'
Next Story