Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗദി സിനിമാ മേഖലയിൽ വൻ...

സൗദി സിനിമാ മേഖലയിൽ വൻ കുതിപ്പ്: ഒറ്റ ആഴ്ചയിൽ 3.8 കോടി റിയാൽ വരുമാനം

text_fields
bookmark_border
സൗദി സിനിമാ മേഖലയിൽ വൻ കുതിപ്പ്: ഒറ്റ ആഴ്ചയിൽ 3.8 കോടി റിയാൽ വരുമാനം
cancel

റിയാദ്: സൗദി അറേബ്യയിലെ സിനിമാ തിയേറ്ററുകളിൽ റെക്കോർഡ് കളക്ഷനും ജനത്തിരക്കും. കഴിഞ്ഞ മെയ് മാസത്തിലെ നാലാമത്തെ ആഴ്ചയിൽ മാത്രം സൗദി ബോക്സ് ഓഫീസ് സ്വന്തമാക്കിയത് 3.81 കോടി റിയാലി​െൻറ വരുമാനമാണ്. ഈ കാലയളവിൽ രാജ്യത്തുടനീളം പ്രദർശിപ്പിച്ച 59 ചിത്രങ്ങളിൽ നിന്നായി 7,44,300 ടിക്കറ്റുകളാണ് വിറ്റഴിഞ്ഞത്.

ബലിപെരുന്നാൾ (ഈദുൽ അദ്ഹ) അവധിക്കാലത്തോട് അനുബന്ധിച്ച് തിയേറ്ററുകളിലേക്ക് പ്രേക്ഷകരുടെ വൻ ഒഴുക്കുണ്ടായതാണ് വരുമാനത്തിലും ടിക്കറ്റ് വിൽപ്പനയിലും പെട്ടെന്നുണ്ടായ ഈ വൻ വർദ്ധനവിന് കാരണമെന്ന് സിനിമാ വ്യവസായ രംഗത്തെ വിദഗ്ധർ വിലയിരുത്തുന്നു.

തൊട്ടുമുമ്പത്തെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ വലിയ മുന്നേറ്റമാണ് ഈ ആഴ്ചയിൽ ദൃശ്യമായത്. ഇതേ മെയ് മാസം രണ്ടാം വാരത്തിൽ 50 സിനിമകളുടെ പ്രദർശനത്തിലൂടെ 4,17,000-ൽ പരം ടിക്കറ്റുകൾ വിറ്റഴിച്ചുകൊണ്ട് 2.21 കോടി റിയാലായിരുന്നു സൗദി ബോക്സ് ഓഫീസ് നേടിയിരുന്നത്. എന്നാൽ പെരുന്നാൾ സീസൺ എത്തിയതോടെ കാണികളുടെ എണ്ണത്തിലും ബോക്സ് ഓഫീസ് കളക്ഷനിലും രാജ്യം വൻ കുതിച്ചുചാട്ടത്തിന് സാക്ഷ്യം വഹിക്കുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:revenuemovie theaterSaudi Arabia
News Summary - Huge jump in Saudi cinema sector: Revenue of 3.8 crore riyals in a single week
Next Story