ഹൂതി ആക്രമണം: നജ്റാനിൽ കൊല്ലപ്പെട്ട ആന്ധ്ര സ്വദേശിയുടെ ഭാര്യ ആത്മഹത്യ ചെയ്തു
text_fieldsജിദ്ദ: നജ്റാനിൽ ഹൂതി ഷെൽ ആക്രമണത്തിൽ കൊല്ലപ്പെട്ട ആന്ധ്ര പ്രദേശിലെ കടപ്പ ജില്ലക്കാരനായ വെങ്കിടേഷ് സുബ്ബ റെഢിയുടെ ഭാര്യ ഇൗശ്വരമ്മ (30) ആത്മഹത്യ ചെയ്തു. ഭർത്താവിെൻറ മരണവാർത്തയുടെ ആഘാതത്തിൽ മനം നൊന്താണ് ആത്മഹത്യ എന്നാണ് വിവരം. കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം. വീട്ടിൽ തൂങ്ങി മരിക്കുകയായിരുന്നു എന്ന് ആന്ധ്രയിലെ കടപ്പ പൊലീസ് സ്ഥിരീകരിച്ചു.
ഇവർക്ക് അഞ്ച്, മൂന്ന് വയസുള്ള രണ്ട് മക്കളുണ്ട്. ഏപ്രിൽ ഏഴിനായിരുന്നു സുബ്ബ റെഢി കൊല്ലപ്പെട്ടത്. കാർവാഷിങ് സ്ഥാപനത്തിൽ ജോലി ചെയ്യുന്നതിനിടെയാണ് യമൻ അതിർത്തിയിൽ നിന്ന് നജ്റാനിലേക്ക് ഷെല്ലാക്രമണമുണ്ടായത്.ഭാര്യ ആത്മഹത്യ ചെയ്തതോടെ സുബ്ബറെഢിയുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നിയമ നടപടികൾക്ക് തടസ്സം നേരിട്ടിരിക്കയാണ്. മൃതദേഹം നാട്ടിലെത്തിക്കുന്നതിന് ആവശ്യമായ രേഖകളിൽ ഒപ്പിട്ട് ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റിലേക്ക് അയക്കാൻ പ്രായപൂർത്തിയായ ആരും കുടുംബത്തിലില്ലാത്ത അവസ്ഥയായി. സുബ്ബറെഢിയുടെ മാതാപിതാക്കൾ നേരത്തെ മരിച്ചതാണ്. ഒമ്പത് മാസം മുമ്പാണ് റെഢി സൗദിയിലെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.