ഹുദൈദ തുറമുഖം മോചിപ്പിക്കാൻ സഖ്യസേന ഒരുങ്ങുന്നു
text_fieldsഅസ്ഹര്‍ പുള്ളിയില്‍
റിയാദ്: സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യസേനയുടെ യമനിലെ അടുത്ത ദൗത്യം ഹുദൈദ തുറമുഖത്തിെൻറ മോചനമായിരിക്കുമെന്ന് സഖ്യസേന വൃത്തങ്ങളെ ഉദ്ധരിച്ച് അറബ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
യുദ്ധക്കെടുതിയും പട്ടിണിയും കാരണം പ്രയാസപ്പെടുന്ന 17 ദശലക്ഷം യമന്‍ പൗരന്മാര്‍ക്ക് സഹായമെത്തിക്കാന്‍ തുറമുഖം ഹൂതി വിഘടനവാദികളില്‍ നിന്ന് തിരിച്ചുപിടിക്കേണ്ടത് അനിവാര്യമാണ് എന്ന് സേന വക്താവ് അഹമദ് അസീരി പറഞ്ഞു.
ജീവകാരുണ്യ പ്രവര്‍ത്തനത്തിന് തുറമുഖത്തെത്തിക്കുന്ന ഭക്ഷ്യവസ്തുക്കളും മരുന്നുകളും ഹൂതികള്‍ കൊള്ളയടിക്കുന്നത് പതിവാക്കിയ സാഹചര്യത്തിലാണ് ഐക്യരാഷ്ട്രസഭയുടെ കൂടി താല്‍പര്യം പരിഗണിച്ച് തുറമുഖം വിഘടനവാദികളില്‍ നിന്ന് മോചിപ്പിക്കാന്‍ സഖ്യസേന തീരുമാനിച്ചത്.
യമന്‍ ഒൗദ്യോഗിക സര്‍ക്കാറും സഖ്യസേനയുടെ തീരുമാനം സ്വാഗതം ചെയ്തിട്ടുണ്ട്. ഏദന്‍, മക്ലാ എന്നീ തുറമുഖങ്ങള്‍ വഴിയും സൗദി അതിര്‍ത്തിയിലൂടെ കരമാര്‍ഗവുമുള്ള സഹായ പ്രവാഹം തുടരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
ജിബൂത്തിക്കടുത്തുവെച്ച് ഹുദൈദ തുറമുഖത്തേക്ക് വരുന്ന കപ്പലുകള്‍ െഎക്യരാഷ്ട്രസഭ പരിശോധിക്കുന്നുണ്ടെങ്കിലും ഈ ദൗത്യം കാര്യക്ഷമമല്ലെന്നാണ് സഖ്യസേനയുടെ അഭിപ്രായമെന്ന് വക്താവ് കൂട്ടിച്ചേര്‍ത്തു.
ഇറാനില്‍ നിന്ന് ആയുധം കടത്താനും ഹൂതികളും അലി സാലിഹ് പക്ഷക്കാരും ഹുദൈദ തുറമുഖം ഉപയോഗപ്പെടുത്തുന്നുണ്ട് എന്നത് കൂടി പരിഗണിച്ചാണ് തുറമുഖത്തിെൻറ മോചനം സഖ്യസേന പ്രാധാന്യത്തോടെ കാണുന്നതെന്നും സേന വക്താവ് അഹമദ് അസീരി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
