ഹുദൈദ കെ.എസ്​ റിലീഫ്​ സെൻററിൽ ആദ്യജനനം

07:33 AM
12/09/2018
ത്വയ്​ബ മാതാവിനൊപ്പം
ജിദ്ദ: യമൻ ഹുദൈദയിലെ കിങ്​ സൽമാൻ റിലീഫ്​ സ​െൻറർ ഫോർ ഹ്യുമാനിറ്റേറിയൻ എയ്​ഡ്​ (കെ.എസ്​ റിലീഫ്​) ക്ലിനിക്കിൽ ആദ്യ ജനനം. ഹുദൈദ തുറമുഖ നഗരത്തിൽ കെ.എസ്​ റിലീഫി​​െൻറ ആഭിമുഖ്യത്തിലുള്ള ദുരിതാശ്വാസ ക്യാമ്പിലെ എമർജൻസി ക്ലിനിക്കിലാണ്​ ചൊവ്വാഴ്​ച പെൺകുഞ്ഞ്​ പിറന്നത്​. കുഞ്ഞിന്​ ത്വയ്​ബ എന്ന്​ പേരിട്ടു. പ്രവാചക നഗരമായ മദീനയുടെ മറ്റൊരുനാമമാണ്​ ത്വയ്​ബ. കിങ്​ സൽമാൻ സ​െൻററി​​െൻറ പ്രവർത്തനങ്ങളോടുള്ള ആദര സൂചകമായാണ്​ ഇൗ പേര്​ തെരഞ്ഞെടുത്തത്​.  
Loading...
COMMENTS