Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നൂർ മുഹമ്മദ്‌ സേട്ടിന് ഹുദാ സെന്റർ സ്വീകരണം

text_fields
bookmark_border
നൂർ മുഹമ്മദ്‌ സേട്ടിന് ഹുദാ സെന്റർ സ്വീകരണം
cancel
camera_alt

കു​വൈ​ത്തി​ലെ​ത്തി​യ നൂ​ർ മു​ഹ​മ്മ​ദ്‌ സേ​ട്ട് ഹു​ദാ സെ​ന്റ​ർ അം​ഗ​ങ്ങ​ൾ​ക്കൊ​പ്പം

കുവൈത്ത് സിറ്റി: കുവൈത്തിലെത്തിയ കേരള നദ് വത്തുൽ മുജാഹിദീൻ നേതാവ് നൂർ മുഹമ്മദ്‌ സേട്ടിന് കുവൈത്ത് ഇന്ത്യൻ ഹുദാ സെന്റർ സ്വീകരണം നൽകി. കേരള നദ് വത്തുൽ മുജാഹിദീൻ കോഴിക്കോട് സംഘടിപ്പിക്കുന്ന സംസ്ഥാന സമ്മേളനത്തിന്റെ പ്രചാരണാർഥമാണ് സ്വീകരണം നൽകിയത്.സമ്മേളനത്തിന്റെ ഫിനാൻസ് കമ്മിറ്റി വൈസ് ചെയർമാനും എറണാകുളം ജില്ല ഭാരവാഹിയുമാണ് നൂർ സേട്ട്.

സംസ്ഥാന സമ്മേളനത്തിന്റെ സമകാലിക സാമൂഹിക പ്രസക്തിയെ കുറിച്ച് അദ്ദേഹം സംസാരിച്ചു. മദ്യം, മയക്കുമരുന്ന്, ആഭിചാരം, തീവ്രവാദം തുടങ്ങി ഒട്ടനേകം അധാർമികതക്കുള്ള മറുപടിയും സന്മാർഗത്തിലേക്ക് വെളിച്ചം വീശുവാനുതകുന്നതുമാകും സമ്മേളനമെന്ന് അദ്ദേഹം പറഞ്ഞു.

ലോകത്തിെന്റ വിവിധ ഭാഗങ്ങളിൽ സമ്മേളന പ്രചാരണ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. ഹുദാ സെന്റർ ആക്ടിങ് പ്രസിഡന്റ്‌ അബ്ദുല്ല കാരക്കുന്ന്, ജനറൽ സെക്രട്ടറി അബ്ദുൽ ഹമീദ് കൊടുവള്ളി, ട്രഷറർ ജസീർ പുത്തൂർ പള്ളിക്കൽ എന്നിവരും, എക്സിക്യൂട്ടിവ് അംഗങ്ങളും പങ്കെടുത്തു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Huda Center welcomes Noor Muhammad Sett
Next Story