Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗ​ദി, കൊ​റി​യ​ൻ...

സൗ​ദി, കൊ​റി​യ​ൻ തൊ​ഴി​ൽ മ​ന്ത്രാ​ല​യ​ങ്ങ​ൾ ധാ​ര​ണ​പ​ത്രം ഒ​പ്പു​വെ​ച്ചു

text_fields
bookmark_border
സൗ​ദി, കൊ​റി​യ​ൻ തൊ​ഴി​ൽ മ​ന്ത്രാ​ല​യ​ങ്ങ​ൾ ധാ​ര​ണ​പ​ത്രം ഒ​പ്പു​വെ​ച്ചു
cancel

ജി​ദ്ദ: സൗ​ദി അ​റേ​ബ്യ​യു​ടെ മാ​ന​വ​വി​ഭ​വ​ശേ​ഷി മ​ന്ത്രാ​ല​യം കൊ​റി​യ​ൻ തൊ​ഴി​ൽ മ​ന്ത്രാ​ല​യ​വു​മാ​യി ധാ​ര​ണ​പ​ത്രം ഒ​പ്പു​​​വെ​ച്ചു. മാ​ന​വ വി​ഭ​വ​ശേ​ഷി, സാ​മൂ​ഹി​ക വി​ക​സ​ന മ​ന്ത്രി എ​ൻ​ജി. അ​ഹ്​​മ​ദ് ബി​ൻ സു​ലൈ​മാ​ൻ അ​ൽ​രാ​ജ്ഹി​യും കൊ​റി​യ​ൻ തൊ​ഴി​ൽ മ​ന്ത്രി ലീ ​ജോ​ങ് സി​ക്കും ഇ​ന്ത്യ​യി​ലെ ഇ​ന്ദോ​റി​ൽ ന​ട​ന്ന ജി 20 ​തൊ​ഴി​ൽ മ​ന്ത്രി​മാ​രു​ടെ യോ​ഗ​ത്തി​ലാ​ണ്​ ധാ​ര​ണ​പ​ത്രം ഒ​പ്പി​ട്ട​ത്. തൊ​ഴി​ലും അ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വി​ധ മേ​ഖ​ല​ക​ളി​ലെ പ​രി​ജ്ഞാ​ന​വും കൈ​മാ​റു​ന്ന​തി​നും സ​ഹ​ക​രി​ക്കു​ന്ന​തി​നു​മാ​ണ്​ ഇ​രു സൗ​ഹൃ​ദ രാ​ജ്യ​ങ്ങ​ളും ധാ​ര​ണ​പ​ത്ര​ത്തി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്.

ലോ​ക​രാ​ജ്യ​ങ്ങ​ളി​ലെ മ​ന്ത്രാ​ല​യ​ങ്ങ​ളു​മാ​യി അ​ന്താ​രാ​ഷ്​​ട്ര ബ​ന്ധം കെ​ട്ടി​പ്പ​ടു​ക്കു​ന്ന​തി​നും ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നും മാ​ന​വ വി​ഭ​വ​ശേ​ഷി, സാ​മൂ​ഹി​ക വി​ക​സ​ന മ​ന്ത്രാ​ല​യം ന​ട​ത്തു​ന്ന ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​ണി​ത്​. ഒ​പ്പി​ടു​ന്ന​തി​നു മു​മ്പ്​ ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്​​ച​യി​ൽ പൊ​തു​വാ​യ ല​ക്ഷ്യ​ങ്ങ​ളും താ​ൽ​പ​ര്യ​ങ്ങ​ളും കൈ​വ​രി​ക്കു​ന്ന​തി​ന് ഉ​ഭ​യ​ക​ക്ഷി സാ​ങ്കേ​തി​ക സ​ഹ​ക​ര​ണ​ത്തി​ന്റെ എ​ല്ലാ വ​ശ​ങ്ങ​ളും ഇ​രു​മ​ന്ത്രി​മാ​രും ച​ർ​ച്ച ചെ​യ്തു. പൊ​തു​വാ​യ ആ​ശ​ങ്ക​യു​ള്ള​തും ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട​തു​മാ​യ വി​ഷ​യ​ങ്ങ​ളും ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ച​രി​ത്ര​പ​ര​മാ​യ ത​ന്ത്ര​പ​ര​മാ​യ ബ​ന്ധ​ങ്ങ​ളും അ​വ​ലോ​ക​നം ചെ​യ്​​തു. ഭാ​വി സ​ഹ​ക​ര​ണ​ത്തി​​ന്റെ തു​ട​ർ​ച്ച​യും ശ​ക്തി​പ്പെ​ടു​ത്ത​ലും ഇ​രു​വ​രും ഊ​ന്നി​പ്പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:South KoreaSaudi Arabia
News Summary - HRSD Saudi Arabia Signs MoU with South Korea's Ministry of Employment & Labor
Next Story