Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range നജ്‌റാനിലേക്ക് ബാലിസ്റ്റിക് മിസൈലുകൾ തൊടുത്ത് ഹൂതികൾ; തടഞ്ഞിട്ട് സഖ്യസേന
text_fieldsbookmark_border
റിയാദ്: നജ്‌റാൻ പ്രവിശ്യ ലക്ഷ്യമാക്കി ഹൂതികൾ തൊടുത്തുവിട്ട രണ്ട് ബാലിസ്റ്റിക് മിസൈലുകൾ വ്യോമസേന വിജയകരമായി തടഞ്ഞു തകർത്തതായി സഖ്യസേന വക്താവ് മേജർ ജനറൽ തുർക്കി അൽ മാലികി വെള്ളിയാഴ്ച അറിയിച്ചു. വെള്ളിയാഴ്ച മക്ക മേഖലയിൽ ഒരു ഡ്രോൺ തടഞ്ഞ് നശിപ്പിച്ചതായും വക്താവ് അറിയിച്ചു.
നജ്‌റാനിൽ മിസൈലുകൾ തടഞ്ഞതിനെത്തുടർന്ന് അവശിഷ്ടങ്ങൾ താഴെ വീണിട്ടുണ്ടെന്നും നാശനഷ്ടങ്ങൾ എത്രത്തോളമുണ്ടെന്ന് വിലയിരുത്തി വരികയാണെന്നും അൽ-മാലികി തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ് ഫോം വഴി വ്യക്തമാക്കി. സൗദി സിവിൽ ഡിഫൻസ് അധികൃതർ നേരത്തെ 'നാഷനൽ ഏർലി വാണിംഗ് പ്ലാറ്റ്‌ഫോം' (ദേശീയ മുൻകൂർ മുന്നറിയിപ്പ് സംവിധാനം) വഴി നജ്‌റാൻ പ്രവിശ്യയിൽ അപകടസാധ്യത സംബന്ധിച്ച മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും, അല്പസമയത്തിനകം അത് പിൻവലിച്ചു.
Next Story

