Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അബഹ വിമാനത്താവളത്തിന് നേരെ വീണ്ടും ഡ്രോണ്‍ ആക്രമണം: നാലു തൊഴിലാളികള്‍ക്ക് പരിക്ക്

text_fields
bookmark_border
അബഹ വിമാനത്താവളത്തിന് നേരെ വീണ്ടും ഡ്രോണ്‍ ആക്രമണം: നാലു തൊഴിലാളികള്‍ക്ക് പരിക്ക്
cancel

ജിദ്ദ: അബഹ അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഡ്രോണ്‍ ആക്രമണം. സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ തകർത്തതായി സൗദി സഖ്യസേന അറിയിച്ചു.

ആക്രമണത്തിൽ നാലു തൊഴിലാളികള്‍ക്ക് പരിക്കേല്‍ക്കുകയും ടെര്‍മിനലിെൻറ മുന്‍ഭാഗത്തെ ഗ്ലാസുകള്‍ പൊട്ടുകയും ചെയ്തു. ഡ്രോണ്‍ പ്രതിരോധ സേന തകര്‍ത്തതിനെ തുടര്‍ന്ന് അവശിഷ്ടങ്ങള്‍ വിമാനത്താവളത്തിനുള്ളില്‍ പതിച്ചിരുന്നു. യമനിലെ സഅദയിൽ നിന്നാണ് ഡ്രോൺ എത്തിയതെന്നും സിവിലിയൻമാരെ ലക്ഷ്യം വെച്ചുള്ള ഇത്തരം നീക്കം യുദ്ധക്കുറ്റമാണെന്നും സഖ്യ സേന വ്യക്തമാക്കി.

നേരത്തെയും ഇതേ വിമാനത്താവളം ലക്ഷ്യമാക്കി യമൻ വിമത സായുധ സംഘമായ ഹൂതികൾ മിസൈലുകളും ആയുധ ഡ്രോണുകളും അയച്ചിരുന്നു.

സംഭവത്തോടെ വിമാനത്താവളത്തിൽ ഗതാഗതം താൽക്കാലികമായി നിർത്തിവെച്ചിരുന്നു. ശേഷം സാധാരണ നിലയിലാണെന്ന് സൗദി ടി.വി റിപ്പോർട്ട് ചെയ്തു. ഇതിന് പിന്നാലെ ഡ്രോണയച്ച ഹൂതികളുടെ കേന്ദ്രം സൗദി സഖ്യസേന തകർത്തു. യെമൻ പ്രവിശ്യയായ ഹുദൈദയിലെ തുറമുഖത്തു അടുത്ത സ്ഫോടകവസ്തുക്കൾ നിറച്ച മൂന്ന് ബോട്ടുകളും സഖ്യസേന നശിപ്പിച്ചതായി സൗദി വാർത്താ ഏജൻസി അറിയിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Houthis' explosive drone attack attempt on Abha Airport
Next Story