Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
അബഹ വിമാനത്താവളത്തിന്​ നേരെ വീണ്ടും ഹൂതി ആക്രമണം
cancel
camera_alt

അബഹ വിമാനത്താവളത്തി​ൽ ഹൂതി ആക്രമണത്തിൽ തീപിടിച്ച വിമാനം

Homechevron_rightGulfchevron_rightSaudi Arabiachevron_rightഅബഹ വിമാനത്താവളത്തിന്​...

അബഹ വിമാനത്താവളത്തിന്​ നേരെ വീണ്ടും ഹൂതി ആക്രമണം

text_fields
bookmark_border

ജിദ്ദ: അബഹ അന്താരാഷ്​ട്ര വിമാനത്താവളത്തിന്​ നേരെ വീണ്ടും ഹൂതികളുടെ ഭീക​രാക്രമണം. വിമാനത്താവളം ലക്ഷ്യമിട്ടു ഹൂതികൾ നടത്തിയ ആക്രമണത്തിൽ നിർത്തിയിട്ട സിവിലിയൻ വിമാനത്തിനു തീപിടിച്ചു. പിന്നീട്​ തീ ​ നിയന്ത്രണവിധേയമാക്കിയതായും സഖ്യസേന അറിയിച്ചു. ബുധനാഴ്​ചയാണ്​ അബ​ഹ അന്താരാഷ്​ട്ര വിമാനത്താവളം ലക്ഷ്യമിട്ട്​ ഭീകരരുടെ ആക്രമണമുണ്ടായത്​. വിമാനത്താവളം ലക്ഷ്യമിട്ടുള്ള ആ​ക്രമണം യുദ്ധക്കുറ്റമാണെന്നും സിവിലിയന്മാരായ യാത്രക്കാരുടെ ജീവൻ അപകടത്തിലാക്കുന്നതാണെന്നും സഖ്യസേന വക്താവ്​ കേണൽ തുർക്കി അൽമാലികി പറഞ്ഞു.

സിവിലിയന്മാരെയും അവരുടെ വസ്​തുക്കളെയും സംരക്ഷിക്കുന്നതിന്​ ആവശ്യമായ നടപടികൾ തങ്ങൾ സ്വീകരിക്കും. അന്താരാഷ്​ട്ര മാനുഷിക നിയമപ്രകാരമുള്ള നടപടികൾ ഹൂതികൾക്കെതിയുണ്ടാകുമെന്നും സംഖ്യസേന വക്താവ്​ പറഞ്ഞു. സൗദിയുടെ തെക്കൻ മേഖലയെ ലക്ഷ്യമിട്ട്​ ഹൂതികൾ ആയുധങ്ങൾ ഘടിപ്പിച്ച രണ്ട്​ ഡ്രോൺ വിമാനങ്ങൾ അയച്ചെന്നും അവ​ തടുത്തു തകർത്തെന്നും വക്താവ്​ പറഞ്ഞു.


അബ​ഹ അന്താരാഷ്​ട്ര വിമാനത്താവളം ലക്ഷ്യമിട്ട്​ ഹൂതികൾ നടത്തിയ ഭീക​രാക്രമണത്തെ അറബ്​ പാർലമെൻറ്​ പ്രസിഡൻറ്​ ആദിൽ ബിൻ അബ്​ദുറഹ്​മാൻ അൽഅസൂമി അപലപിച്ചു. വളരെ നിന്ദ്യമാണ്​ ഭീകരരുടെ ആക്രമണം. സൗദി അറേബ്യ ലക്ഷ്യമിട്ട്​ രണ്ട്​ ഡ്രോണുകൾ നശിപ്പിച്ചതായ പ്രഖ്യാപനത്തിനു തൊട്ട്​ പിന്നാലെയാണ്​ നിന്ദ്യമായ ഭീകരാക്രമണമുണ്ടായതെന്നും അറബ്​ പാർലമെൻറ്​ പ്രസിഡൻറ്​ പറഞ്ഞു. ഹൂതികളുടെ തീവ്രവാദ സ്വഭാവം സ്ഥിരീകരിക്കുന്നതാണിത്​. സിവിലിയന്മാരെ ലക്ഷ്യമിട്ടുള്ള​ ആക്രമണം യുദ്ധകുറ്റമാണ്​. സ്വദേശികളും താമസക്കാരുമടക്കം നിരവധി പേർ യാത്രക്ക്​ ഉപയോഗിക്കുന്നതാണ്​ അബ​ഹ വിമാനത്തതാവളം. ഭീകരരായ ഹൂതികൾക്കും അവർക്ക്​ പിന്തുണയും ധനസഹായവും നൽകുന്ന ഇറാനുമെതിരെ അന്താരാഷ്​ട്ര സമൂഹം അടിയന്തിര നടപടി സ്വീകരിക്കണമെന്ന്​ അദ്ദേഹം ആവശ്യപ്പെട്ടു.


യമൻ ഇൻഫർമേഷൻ മന്ത്രി മുഅ്​മർ അൽഎറിയാനിയും ഹൂതികളുടെ ആക്രമണത്തെ അപലപിച്ചു. വിമാനത്താവളത്തിന്​ നേരെയുള്ള ആക്രമണം സമ്പൂർണ യുദ്ധക്കുറ്റമാണെന്ന്​ അദ്ദേഹം പറഞ്ഞു. അബഹ വിമാനത്താവളത്തിനു നേരെ ഹൂതികൾ നടത്തിയ ഭീകരാക്രമണം ഭീരുത്വം നിറഞ്ഞതും സിവിലിയന്മാരുടെ ജീവൻ അപകടത്തിലാക്കുന്ന യുദ്ധക്കുറ്റവുമാണെന്ന്​ ഗൾഫ്​ സഹകരണ കൗൺസിൽ സെക്രട്ടറി ജനറൽ ഡോ. നാഇഫ്​ ഫലാഹ്​ മുഹമ്മദ്​ അൽഹജ്​റഫ്​ പറഞ്ഞു. വിമാനത്തിലെ തീ നിയന്ത്രിക്കുന്നതിൽ സൗദിയുടെ നേതൃത്തത്തിലുള്ള സംഖ്യസേനയുടെ ജാഗ്രതയും കാര്യക്ഷമതയും അദ്ദേഹം ​​പ്രശംസിച്ചു. ജി.സി.സിയുടെ ​െഎക്യദാർഢ്യവും പിന്തുണയും സൗദി അറേബ്യക്കുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Abha airportsaudi arabiaHouthis attack
News Summary - Houthis attack Abha airport
Next Story