ജിസാനിൽ ഹൂതി ഷെല്ലാക്രമണം: രണ്ടുപേർക്ക് പരിക്ക്; പള്ളിക്കും കെട്ടിടങ്ങൾക്കും കേടുപാടുകൾ
text_fieldsജീസാനിലെ അൽ തുവാലിൽ ഹൂതി ഷെല്ലാക്രമണത്തിൽ തകർന്ന പള്ളിയും മറ്റ് കെട്ടിടങ്ങളും
ജിസാൻ: സൗദി അറേബ്യയിലെ ജിസാൻ പ്രവിശ്യയിലുള്ള അൽ തുവാൽ ഗവർണറേറ്റിൽ ഹൂതി ഭീകര മിലിഷ്യ തൊടുത്തുവിട്ട ഷെൽ പതിച്ച് രണ്ടുപേർക്ക് പരിക്കേറ്റു. ആക്രമണത്തിൽ ഒരു പള്ളിക്കും സമീപത്തെ നിരവധി കെട്ടിടങ്ങൾക്കും വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചതായി സിവിൽ ഡിഫൻസ് ജനറൽ ഡയറക്ടറേറ്റ് അറിയിച്ചു.
ഹൂതി ഷെല്ലാക്രമണത്തിൽ തകർന്ന പള്ളിയും മറ്റ് കെട്ടിടങ്ങളും
ശനിയാഴ്ച വൈകീട്ടാണ് സംഭവം. വിവരമറിഞ്ഞയുടൻ സിവിൽ ഡിഫൻസ് സംഘങ്ങൾ സ്ഥലത്തെത്തി അടിയന്തര രക്ഷാപ്രവർത്തനങ്ങൾ നടത്തുകയും നിർദിഷ്ട സുരക്ഷാ നടപടികൾ സ്വീകരിക്കുകയും ചെയ്തു.
സാധാരണക്കാരെയും ജനവാസ മേഖലകളെയും ലക്ഷ്യമിട്ടുള്ള ഇത്തരം ആക്രമണങ്ങൾ അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെ ലംഘനമാണെന്ന് സിവിൽ ഡിഫൻസ് വക്താവ് വ്യക്തമാക്കി. സംഭവത്തിൽ തുടർനടപടികൾ പുരോഗമിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

