Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗദിയിലെ ജിസാനിൽ...

സൗദിയിലെ ജിസാനിൽ പെട്രോൾ വിതരണ കേ​ന്ദ്രത്തിനു നേരെ ഹൂതി ഷെല്ലാക്രമണം

text_fields
bookmark_border
drone parts
cancel
camera_alt

ഡ്രോണിന്‍റെ അവശിഷ്ടങ്ങൾ. സൗദി സഖ്യസേന പുറത്തുവിട്ട ചിത്രം

ജിദ്ദ: ജിസാനിലെ പെട്രോൾ വിതരണ കേന്ദ്രത്തിനു നേരെ ഷെല്ലാക്രമണമുണ്ടായതായി സൗദി ഊർജ്ജ മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കി. വ്യാഴാഴ്​ച രാത്രി ഒമ്പത്​ മണിയോടെയാണ്​ സംഭവം. ആക്രമണത്തി​ന്റെ ഫലമായി സ്​റ്റേഷനിലെ ഒരു ടാങ്കിൽ തീ പടർന്നു. ആർക്കും പരിക്കുകളോ ജീവഹാനിയോ ഇല്ലെന്നും മന്ത്രാലയ വൃത്തങ്ങൾ പറഞ്ഞു. സുപ്രധാന സ്ഥാപനങ്ങൾ​ക്ക്​ നേരയുള്ള ഭീരുത്വം നിറഞ്ഞ അട്ടിമറി ആക്രമണമത്തെ സൗദി അറേബ്യ ശക്തമായി അപലപിച്ചു. ഇത്​ രാജ്യത്തെ മാത്രമല്ല, പെട്രോൾ കയറ്റുമതിയുടെ സുരക്ഷ, അന്താരാഷ്​ട്ര ഊർജ്ജ വിതരണത്തിന്റെ സ്ഥിരത, സ്വാതന്ത്ര്യം എന്നിവ ലക്ഷ്യമിട്ടുള്ളതാണ്​. കൂടാതെ ആഗോള വ്യാപാരത്തെയും സമ്പദ്​ വ്യവസ്​ഥത്തെയും കടൽ യാത്രകളെയും ബാധിക്കുന്നുവെന്നും മന്ത്രാലയം പ്രസ്​താവനയിൽ പറഞ്ഞു.

യമൻ പ്രതിസന്ധിക്ക്​ സമഗ്രമായ രാഷ്​ട്രീയ പരിഹാരം കാണാനും വെടിനിർത്തലിനുമുള്ള ശ്രമത്തിനിടയിലാണ്​ വീണ്ടും ​ഹൂതികളുടെ ഡ്രോൺ, മിസൈൽ, ഷൈൽ ആക്രമണ ശ്രമമുണ്ടായിരിക്കുന്നത്​കഴിഞ്ഞാ​ഴ്​ചയാണ്​ യമൻ സമാധാന പദ്ധതി സൗദി അറേബ്യ പ്രഖ്യാപിച്ചത്​. സൗദിയിലെ ജിസാൻ, നജ്​റാൻ, ഖമീസ് ​മുശൈത്ത് എന്നീ സ്​ഥലങ്ങളെ ലക്ഷ്യമിട്ട്​ എട്ടോളം ഡ്രോൺ, മിസൈലുകളാണ്​ വ്യാഴാഴ്​ച ഹൂതികൾ സൗദിക്ക്​ നേരെ അയച്ചത്​. ഇവയെല്ലാം ​തടുത്ത്​ തകർത്തതായി സംഖ്യസേന വക്താവ്​ തുർക്കി അൽ മാലിക്കി വ്യക്തമാക്കി. ജിസാൻ, നജ്​റാൻ യൂനിവേഴ്​സിറ്റികളെയും ഹൂതികൾ ലക്ഷ്യമിട്ടതായി അദ്ദേഹം പറഞ്ഞു.

ജിസാനിലെ പെട്രോൾ വിതരണ കേന്ദ്രത്തിനു നേരെയുള്ള ആക്രമണം ഹൂതികൾ സമാധാന പദ്ധതിയെ നിരസിക്കുന്നുവെന്ന്​ സ്ഥിരീകരിക്കുന്നതായി​ സൗദി പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. ഹൂതികളുടെ തീരുമാനങ്ങളിലെ ഇറാനിയൻ പിന്തുണ വ്യക്തമാക്കുന്നതാണിത്. ആഗോള സമ്പദ്​ വ്യവസ്​ഥ, സമുദ്ര യാത്ര, ആഗോള വ്യപാരം, ​പെട്രോൾ കയറ്റുമതി സുരക്ഷ എന്നിവ ലക്ഷ്യമിട്ടാണ്​ ആക്രമണം. രാജ്യത്തെ ജനങ്ങളെയും സ്ഥാപനങ്ങളെയും നേട്ടങ്ങളെയും സംരക്ഷിക്കാൻ നടപടികൾ കൈക്കൊള്ളുമെന്നും പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. ജിസാനിലെ പെട്രോൾ വിതരണ കേന്ദ്രത്തേയും നജ്​റാൻ, ജിസാൻ യൂനിവേഴ്​സിറ്റികളെയും സിവിലിയന്മാരെയും ലക്ഷ്യമിട്ട്​ ഹൂതികൾ നടത്തിയ ആക്രമണ ശ്രമണത്തെ വിവിധ രാജ്യങ്ങളും ഒ.ഐ.സി, മുസ്​ലിം വേൾഡ്​ ലീഗ്​ തുടങ്ങിയ​ വേദികളും അപലപിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:HouthiHouthi attack
News Summary - Houthi shelling at a petrol station in Jizan, Saudi Arabia
Next Story