സൗദിക്കുനേരെ ഹൂതി മിസൈൽ
text_fieldsഹൂതികൾ അയച്ച മിസൈൽ പതിച്ച് ജീസാനിൽ വർക്ഷോപ്പുകൾക്കും വാഹനങ്ങൾക്കും തീപിടിച്ചപ്പോൾ
ജീസാൻ: യമൻ വിമതരായ ഹൂതികൾ അയച്ച മിസൈൽ പതിച്ച് ജീസാനിൽ മൂന്നു വർക്ഷോപ്പുകൾക്ക് കേടുപറ്റി. മൂന്നു വാഹനങ്ങൾക്ക് തീപിടിച്ചു. ജീസാനിലെ അഹദ് അൽമസരിഹയിലെ വ്യവസായ മേഖലയിലാണ് മിസൈൽ പതിച്ചതെന്ന് മേഖല സിവിൽ ഡിഫൻസ് വക്താവ് കേണൽ മുഹമ്മദ് ബിൻ യഹ്യ അൽഗാംദി പറഞ്ഞു. ജനങ്ങളെയും അവരുടെ സ്വത്തുക്കളെയും ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾ അന്താരാഷ്ട്ര മാനുഷിക നിയമത്തിെൻറ നഗ്നമായ ലംഘനമാണ്. ഇത്തരം ഘട്ടങ്ങളിൽ വേണ്ട നടപടി സ്വീകരിച്ചതായും സിവിൽ ഡിഫൻസ് വക്താവ് പറഞ്ഞു. ബുധനാഴ്ച അബഹയിലേക്ക് അയച്ച രണ്ട് ബാലിസ്റ്റിക് മിസൈലുകൾ തടഞ്ഞു നശിപ്പിച്ചതായി അറബ് സഖ്യസേന വ്യക്തമാക്കി. ജീസാനിലെ അഹദ് അൽമസരിഹയിലെ വ്യവസായ മേഖലയിൽ മിസൈൽ പതിച്ച വിവരം അറബ് സഖ്യസേന സ്ഥിരീകരിച്ചിട്ടുണ്ട്.

