Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

റിയാദിൽ ഹൂതി മിസൈൽ അവശിഷ്ടങ്ങൾ പതിച്ച് നഴ്സറി സ്ക്കൂളിനും ക്ലിനിക്കിനും കേടുപാടുകൾ

text_fields
bookmark_border
റിയാദിൽ ഹൂതി മിസൈൽ അവശിഷ്ടങ്ങൾ പതിച്ച് നഴ്സറി സ്ക്കൂളിനും ക്ലിനിക്കിനും കേടുപാടുകൾ
cancel

റിയാദ്: റിയാദിൽ ഹൂതി മിസൈലിന്റെ അവശിഷ്ടങ്ങൾ പതിച്ച് നഴ്സറി സ്ക്കൂളിനും ക്ലിനിക്ക് കോപ്ലക്സിനും കേടുപാടുകൾ സംഭവിച്ചു. സൗദി സിവില്‍ ഡിഫന്‍സ് ഔദ്യോഗിക വക്താവ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്.

കഴിഞ്ഞ ദിവസം റിയാദ് നഗരത്തില്‍ ഹൂതികൾ അയച്ച ബാലിസ്റ്റിക് മിസൈല്‍ തടഞ്ഞു നശിപ്പിച്ചതിനെത്തുടര്‍ന്ന് അതിന്റെ അവശിഷ്ടങ്ങള്‍ പതിച്ച് ഒരു നഴ്സറി സ്ക്കൂളിനും മെഡിക്കൽ ക്ലിനിക് കോംപ്ലക്സിനും വസ്തുവകകൾക്കും നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് സിവിൽ ഡിഫൻസ് വക്താവ് പറഞ്ഞു. ഇത്തരം സന്ദർഭങ്ങളിൽ സ്വീകരിക്കേണ്ട പതിവ് നടപടിക്രമങ്ങൾ സ്വീകരിച്ചതായും സിവിൽ ഡിഫൻസ് പ്രതികരിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Houthi missile debris damages Riyadh nursery and clinic
Next Story